കാസര്‍കോട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹിമാന്റെ കൊലപാതക കേസിലെ മുഴുവന്‍ പ്രതികളും പിടിയില്‍..അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കാസര്‍കോട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹിമാന്റെ കൊലപാതക കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദ്, ഇസഹാഖ്, ഹസന്‍, ആഷിര്‍ എന്നിവരാണ് പിടിയിലായത്. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഹസ്സനെ ഇന്ന് രാവിലെയും ആഷിറിനെ ഇന്ന് ഉച്ചയോടെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ സെക്രട്ടറിയായ ഇര്‍ഷാദ് ആണ് അബ്ദുള്‍ റഹിമാനെ കുത്തിവീഴ്ത്തിയതെന്ന് പോലീസ് കസ്റ്റഡിയിലുള്ള ഇസഹാഖ് മൊഴി നല്‍കിയിട്ടുണ്ട്.
ഹസ്സനും ആഷിറും കൃത്യത്തില്‍ പങ്കെടുത്തെന്നും ഇസഹാഖ് മൊഴി നല്‍കി. ആക്രമണം നടത്തിയതായി ഇര്‍ഷാദും കുറ്റം സമ്മതിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി 10.30-ഓടെയാണ് കല്ലൂരാവി മുണ്ടത്തോട് വെച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അബ്ദുള്‍ റഹ്മാന് കുത്തേല്‍ക്കുന്നത്. ബൈക്കില്‍ പഴയ കടപ്പുറത്തേക്ക് വരുകയായിരുന്ന അബ്ദുറഹ്മാനെയും ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദും സംഘവും ആക്രമിക്കുകയായിരുന്നു.
അക്രമത്തിനിടെ പരിക്കേറ്റ ഷുഹൈബ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും ഇര്‍ഷാദ് ഉള്‍പ്പെടെയുള്ള അക്രമികളെ തിരിച്ചറിഞ്ഞിരുന്നു.
a
https://www.facebook.com/Malayalivartha