ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയര്‍.... 21വയസ്സുകാരി ആര്യ രാജേന്ദ്രനെ കോര്‍പ്പറേഷന്‍ മേയറായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തെരഞ്ഞെടുത്തു, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന പദവിയും ആര്യയ്ക്ക്

ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയറാകും. മുടവന്‍മുഗളില്‍ നിന്നുളള വാര്‍ഡ് കൗണ്‍സിലറാണ് ആര്യ രാജേന്ദ്രന്‍. 21 വയസുളള ആര്യ രാജേന്ദ്രനെ മേയറാക്കാന്‍ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനമെടുക്കുകയായിരുന്നു.
അതേസമയം ജമീല ശ്രീധരനെ മേയറാക്കുമെന്നായിരുന്നു ആദ്യം സൂചന. എന്നാല്‍ അപ്രതീക്ഷിതമായി ആര്യയ്ക്ക് നറുക്ക് വീഴുകയായിരുന്നു. ഇതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന പദവിയും ആര്യ സ്വന്തമാക്കും. പാര്‍ട്ടി ഏല്‍പ്പിച്ച പുതിയ ദൗത്യം പൂര്‍ണ സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് ആര്യ.
ആള്‍ സെയിന്റ്‌സ് കോളേജിലെ ബിഎസ്സി മാത്സ് വിദ്യാര്‍ഥിനിയായ ആര്യ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം, സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലജനസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയാണ്. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എല്‍ഐസി ഏജന്റായ ശ്രീലതയുടേയും മകളാണ് ആര്യ.
"
https://www.facebook.com/Malayalivartha