ശോഭ സുരേന്ദ്രന് പൂട്ടാൻ ഉറച്ച മുരളീധര പക്ഷം: സി പി രാധാകൃഷ്ണൻ നിലപാട് നിർണായകമായി: പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ തീരുമാനം

ഇടഞ്ഞു നിൽക്കുന്നബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെ മെരുക്കാൻ കിണഞ്ഞ് പരിശ്രമിച്ച് ബിജെപി. ശോഭാ സുരേന്ദ്രനെതിരേ തത്കാലം നടപടിയില്ല. നിയമസഭാ തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ആണ് ബി.ജെ.പി ശ്രമിക്കുന്നത്. കോർ കമ്മിറ്റി യോഗത്തിൽ ആയിരുന്നു ഈ തീരുമാനം കൈക്കൊണ്ടത്. കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത പ്രഭാരി സി.പി. രാധാകൃഷ്ണൻ ആയിരുന്നു പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ആവശ്യപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് ശോഭയെ നേതൃത്വത്തിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സി.പി. രാധാകൃഷ്ണൻ തന്നെ ഇക്കാര്യത്തിൽ മുൻകൈയെടുക്കും. എന്നാൽ ശോഭാ സുരേന്ദ്രൻ എതിരെ മുരളീധര പക്ഷം സ്വീകരിച്ചത് കടുത്ത നടപടി ആയിരുന്നു.
ശോഭയ്ക്കെതിരേ നടപടിയെടുക്കാതെ മുന്നോട്ടുപോകാനാവില്ലെന്ന നിലപാടാണ് മുരളീധരവിഭാഗം സ്വീകരിച്ചത്. അത്തരത്തിലൊരു നടപടിയിലേക്ക് എത്തിക്കും വിധം ചർച്ചകൾ നയിക്കാൻ തീരുമാനിച്ചാണ് മുരളീധരവിഭാഗം വന്നത്. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ശോഭയ്ക്കുനേരെ രൂക്ഷവിമർശനമാണ് നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചരണം നടക്കുന്ന വേളയിൽ ശോഭാസുരേന്ദ്രൻ സ്വീകരിച്ച നടപടികളിൽ കടുത്ത അമർഷം ആണ് ഇവർ രേഖപ്പെടുത്തിയത്. പ്രഭാരികൾ നേരിട്ട് ആവശ്യപ്പെട്ടിട്ടു പോലും ശോഭ തിരഞ്ഞെടുപ്പുപ്രവർത്തനങ്ങൾക്ക് ഇറങ്ങിയില്ല. സംസ്ഥാന നേതൃത്വത്തിനുനേരെ അനാവശ്യ വിമർശനങ്ങൾ ഉന്നയിച്ച് ശോഭ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കി. ഇനിയുമിത് കണ്ടില്ലെന്നു നടിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ജനറൽ സെക്രട്ടറിമാർ ചർച്ചയിൽ സുരേന്ദ്രന്റെ വാദങ്ങളെ പിന്താങ്ങി.
കൃഷ്ണദാസ് പക്ഷവും മുതിർന്നനേതാക്കളും ഇതിനോടു യോജിച്ചില്ല. ശോഭയെ പ്രവർത്തനരംഗത്തേക്കു കൊണ്ടുവരാൻ സംസ്ഥാന നേതൃത്വത്തിൽനിന്ന് ഒരുനടപടിയും ഉണ്ടായില്ലെന്നായിരുന്നു അവരുടെ നിലപാട്. ശോഭയ്ക്ക് എന്തുചുമതലയാണ് തിരഞ്ഞെടുപ്പിൽ നൽകിയതെന്ന ചോദ്യവും അവർ ചോദിക്കുകയുണ്ടായി. കോർ കമ്മിറ്റി യോഗത്തിൽ ശോഭയ്ക്കെതിരായ നടപടിനീക്കങ്ങളെ ചെറുത്തെങ്കിലും അവർക്കെുനേരെ ഉയർന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ കൃഷ്ണദാസ് പക്ഷം തയ്യാറായില്ല എന്നകാര്യം ശ്രദ്ധേയം. നേതാക്കൾ രണ്ടു തട്ടിലായതിനെത്തുടർന്ന് പ്രഭാരി ഇടപെട്ടു. പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ ശോഭയ്ക്കെതിരായ നടപടിനീക്കങ്ങളിൽനിന്ന് മുരളീധരവിഭാഗം പിൻവാങ്ങി.
തിരഞ്ഞെടുപ്പ് അവലോകനത്തിലും നേതാക്കൾ രണ്ടുതട്ടിലായിരുന്നു. പാർട്ടിക്കു മുന്നേറ്റമുണ്ടായെന്ന് കണക്കുകൾ നിരത്തി സ്ഥാപിക്കാൻ സുരേന്ദ്രൻ ശ്രമിച്ചു. എന്നാൽ, ജില്ല-ബ്ലോക്ക് പഞ്ചായത്തുകളിൽ മോശം പ്രകടനമാണു കാഴ്ചവെച്ചതെന്ന വിമർശനമുണ്ടായി. നേതാക്കൾക്ക് തിരഞ്ഞെടുപ്പ് ചുമതല നിശ്ചയിച്ചുനൽകാൻപോലും തയ്യാറായില്ലെന്നും ചിലർ കുറ്റപ്പെടുത്തി.ഏതായാലും ശോഭാ സുരേന്ദ്രനെ കടുത്ത അമർഷം ഉയർന്നു വന്നുവെങ്കിലും നടപടികൾ സ്വീകരിക്കാതെ ആണ് കോർ കമ്മിറ്റി യോഗം പിരിഞ്ഞത്. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനാണ് നാണ് തീരുമാനം.
"
https://www.facebook.com/Malayalivartha