കാഞ്ഞങ്ങാട്ടേത് രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ്; ഇനി കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും; പ്രതികള്‍ എല്ലാം പോലീസ് കസ്റ്റഡിയില്‍; പ്രദേശത്ത് സംഘര്‍ഷ സാധ്യത; കനത്ത പോലീസ് കാവല്‍; പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

കാഞ്ഞങ്ങാട് ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ കൊലപാതക കാരണം രാഷ്ട്രീയമെന്ന് സമ്മതിച്ച് പോലീസ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലീഗ്ഡി വൈ എഫ് ഐ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ യൂണിറ്റ് സെക്രട്ടറി ഇര്‍ഷാദ് അറസ്റ്റിലായി. കൂടാതെ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത നാലു പേരെയും പോലീസ്റ്റ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഹൃദയധമനിയില്‍ ഏറ്റ ആഴത്തിലുളള മുറിവാണ് ഔഫിന്റെ മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഔഫിനെ കുത്തിക്കൊലപ്പെടുത്തിയ ബുധനാഴ്ച രാത്രി തന്നെ യൂത്ത് ലീഗ് നേതാവ് ഇര്‍ഷാദ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഗുരുതര പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ഡിസ്ചാര്‍ജ് വാങ്ങി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതികളെ മുഖ്യ സാക്ഷി ഷുഹൈബ് തിരിച്ചറിഞ്ഞിട്ടുണ്ട്.
യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഇസഹാഖ്, എംഎസ്എഫ് നേതാവ് ഹസന്‍, മുണ്ടത്തോട് സ്വദേശി ആഷിര്‍ എന്നിവര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. . മറ്റൊരാള്‍കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടും എന്നാണ് സൂചന. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് ഉള്‍പ്പടെയുളള കാര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കും.
പ്രദേശത്ത് തുടര്‍സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുന്നതിനാല്‍ കാഞ്ഞങ്ങാട് നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ പൊലീസ് ജാഗ്രതയിലാണ്. ചിലയിടങ്ങളില്‍ മുസ്ലീം ലീഗ് ഓഫിസുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha