എഫ്ബി പോസ്റ്റിലെ അനിലിന്റെ വാക്കുകള്‍ അറംപറ്റിയതുപോലെ...

നടന്‍ അനില്‍ നെടുമങ്ങാട് മലങ്കര ഡാമില്‍ മുങ്ങിമരിച്ചെന്ന വാര്‍ത്ത സങ്കടത്തോടെയാണ് സിനിമാ ലോകം കേട്ടത്. നിരവധി വേഷപ്പകര്‍ച്ചകളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ അനില്‍ ഇന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് അക്ഷരാര്‍ത്ഥത്തില്‍ അറംപറ്റിയിരിക്കുകയാണ്. അടുത്തിടെ അന്തരിച്ച സംവിധായകന്‍ സച്ചിയെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്ന് അനില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം....
ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ .... ഷൂട്ടിനിടയില്‍ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താന്‍ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണില്‍ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാന്‍ പറഞ്ഞു ആയില്ല ആവാം .ചേട്ടന്‍ വിചാരിച്ചാല്‍ ഞാന്‍ ആവാം....സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാന്‍ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാന്‍ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു .
https://www.facebook.com/Malayalivartha