മനപ്പായസം കുടിച്ചവരെയെല്ലാം... മോദി വരുമ്പോള്‍ സല്യൂട്ടടിക്കാന്‍ ഒരു ബിജെപി മേയര്‍ ഉണ്ടാകുമെന്ന് കണക്കുകൂട്ടിയവര്‍ക്ക് തെറ്റി; തലസ്ഥാനത്തെ മേയറാകുമെന്ന് സ്വപ്നം കണ്ടവരെ തെരഞ്ഞുപിടിച്ച് തോല്‍പ്പിച്ചു; അവസാനം യോഗം തെളിഞ്ഞ ആര്യ രാജേന്ദ്രന്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍

തലസ്ഥാനത്തിന്റെ മേയര്‍ സ്ഥാനത്തിന് ഏറെ പ്രത്യേകതയുണ്ട്. ഇത്തവണ ബിജെപി തലസ്ഥനത്തെ കോര്‍പറേഷന്‍ പിടിക്കുമെന്നാണ് ഏവരും കരുതിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി വന്നാല്‍ സല്യൂട്ടടിച്ച് സ്വീകരിക്കാന്‍ ഒരു ബിജെപി മേയര്‍ ഉണ്ടാകണമെന്നാണ് ബിജെപിക്കാരും സുരേഷ് ഗോപിയും നഗരവാസികള്‍ക്ക് മുമ്പില്‍ വച്ചത്. എന്നാല്‍ ബിജെപിക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷത്തിനപ്പുറം സീറ്റ് ഉയര്‍ത്താനായില്ല.
അതേസമയം സിപിഎമ്മില്‍ മേയര്‍ സ്ഥാനം സ്വപ്നം കണ്ട നിലവിലെ മേയര്‍ കെ. ശ്രീകുമാര്‍, ഒലീന എന്നിവരെ ബിജെപിക്കാരും കോണ്‍ഗ്രസുകാരും തെരഞ്ഞുപിടിച്ച് തോല്‍പ്പിച്ചു. ഇതോടെ പേരൂര്‍ക്കട വാര്‍ഡില്‍ നിന്നും ജയിച്ച ജമീല ശ്രീധര്‍ മേയറാകുമെന്ന് ചാനലുകാര്‍ തീരുമാനിച്ചു. അവര്‍ ജമീലയുടെ ഇന്റര്‍വ്യൂവുമെടുത്ത് അവരെ മേയറാക്കി പ്രഖ്യാപിച്ചു. ഗായത്രി ബാബുവും മേയറാകുമെന്ന് പലരും കണക്കു കൂട്ടി. എന്നാല്‍ ഈ പാര്‍ട്ടിയെ പറ്റി ഒരു ചുക്കും അറിയില്ലെന്ന് പറയുന്നതുപോലെയായി. ഞായറാഴ്ച മേയറുടെ പ്രഖ്യാപനം വന്നപ്പോള്‍ താരമായത് 21 കാരിയായ ആര്യ രാജേന്ദ്രനാണ്‌യഥാര്‍ത്ഥ മേയര്‍. ഡിഗ്രിക്ക് പഠിക്കുന്ന ആര്യ തലസ്ഥാനത്തെ പുലിക്കുട്ടിയാകുമെന്നതില്‍ തര്‍ക്കമില്ല. മോദി വരുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കുന്നത് ഈ കുട്ടി മേയറെയായിരിക്കും. അങ്ങനെ ദേശീയ താരമാകും.
മുടവന്‍മുഗളില്‍ നിന്നുളള വാര്‍ഡ് കൗണ്‍സിലറാണ് ആര്യ രാജേന്ദ്രന്‍. 21 വയസുളള ആര്യ രാജേന്ദ്രനെ മേയറാക്കാന്‍ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് ഇന്നലെയാണ് തീരുമാനമെടുത്തത്.
ആള്‍ സെയിന്റ്‌സ് കോളേജിലെ ബി എസ് സി മാത്‌സ് വിദ്യാര്‍ത്ഥിയായ ആര്യ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം, സി പി എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലജനസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയാണ്. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എല്‍ഐസി ഏജന്റായ ശ്രീലതയുടേയും മകളാണ്.
തെരഞ്ഞെടുപ്പ് സമയത്ത് തന്നെ മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തികാട്ടിയ ജമീല ശ്രീധര്‍ മേയറാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും നറുക്ക് വീണത് ആര്യയ്ക്കായിരുന്നു. നഗരത്തില്‍ പൊതുസമ്മതിയുളള മുഖം മേയറായി വരുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. യുവ വനിതാ നേതാവിനെ മേയറാക്കുന്നതിലൂടെ മുമ്പ് വി കെ പ്രശാന്തിനെ മേയറാക്കിയപ്പോള്‍ കിട്ടിയത് പോലെയുള്ള യുവജന പിന്തുണ കൂടി കിട്ടുമെന്നാണ് സി പി എം കണക്ക് കൂട്ടുന്നത്. രാജ്യത്തെ തന്നെ എറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടവം ആര്യക്കും തിരുവനന്തപുരത്തിനും സ്വന്തമാകും.
തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥിനി എന്ന നിലയിലുള്ള വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പഠനം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം തനിക്കുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നുണ്ട്. വിദ്യാര്‍ഥികളും പഠിക്കുന്നവരും മുന്നോട്ട് വരണമെന്നത് ജനങ്ങളുടെ കാഴ്ചപ്പാടാണെന്നും ആള്‍ സെയ്ന്റ്‌സ് കോളേജില്‍ ബിഎസ്‌സി ഗണിത ശാസ്ത്രം രണ്ടാം വര്‍ഷ വിദ്യാര്‍ഥി കൂടിയായ ആര്യ വ്യക്തമാക്കി.
മേയര്‍ സ്ഥാനത്തേക്ക് പേരൂര്‍ക്കട വാര്‍ഡില്‍ നിന്നു ജയിച്ച ജമീല ശ്രീധരന്റെയും പിന്നാലെ വഞ്ചിയൂരില്‍ നിന്നുള്ള ഗായത്രി ബാബുവിന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ യുവ പ്രതിനിധി മേയറായി എത്തട്ടെ എന്ന തീരുമാനത്തിലാണ് ആര്യയുടെ പേര് ജില്ലാ സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചത്.
ആര്യ തിരുവനന്തപുരം മേയറാകുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടമാണ് ആര്യയ്ക്കും തിരുവനന്തപുരത്തിനും സ്വന്തമാകുന്നത്. നിലവില്‍ ബാല സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്എഫ്‌ഐയുടെ സംസ്ഥാന ഭാരവാഹിയുമാണ് ആര്യ. ആര്യയുടെ വരവ് തലസ്ഥാനം ഇപ്പോഴേ ഏറ്റെടുത്തു കഴിഞ്ഞു.
"
https://www.facebook.com/Malayalivartha