പാലക്കാട്ടെ ദുരഭിമാനക്കൊലയില്‍ അനീഷിന്റെ ഭാര്യ പിതാവ് പ്രഭുകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു... മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്

പാലക്കാട്ടെ ദുരഭിമാനക്കൊലയില്‍ അനീഷിന്റെ ഭാര്യ പിതാവ് പ്രഭുകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി പെണ്‍കുട്ടിയുടെ അമ്മാവന്‍ സുരേഷിനെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
ഇന്നലെ വൈകിട്ടാണ് എലമന്ദം സ്വദേശി അനീഷിനെ ഭാര്യയുടെ പിതാവും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. പ്രഭുകുമാറും സുരേഷും ചേര്‍ന്നാണ് അനീഷിനെ ആക്രമിച്ചതെന്ന് ദൃക്സാക്ഷി മൊഴി നല്‍കിയിരുന്നു. ബൈക്കില്‍ കടയിലേക്ക് പോയ അനീഷിനെ പ്രതികള്‍ വെട്ടുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു. പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. മൂന്നുമാസം മുമ്പായിരുന്നു അനീഷിന്റെ വിവാഹം.
L
https://www.facebook.com/Malayalivartha