ചുമ്മാതെ വിരണ്ട്‌പോയി... ഗവര്‍ണറെ മൂക്കില്‍ കയറ്റുമെന്ന് പറഞ്ഞവര്‍ അവസാനം അനുനയിപ്പിക്കാന്‍ എത്തിയത് ക്രിസ്തുമസ് കേക്കുമായി; മന്ത്രി എ.കെ. ബാലനും വി.എസ്. സുനില്‍ കുമാറിനും ഗവര്‍ണറെ പറ്റി പറയാന്‍ നൂറ് നാവ്; ഗവര്‍ണര്‍ വളരെ പോസിറ്റീവ്; പ്രത്യേക സമ്മേളനത്തിന് അനുമതി നല്‍കിയേക്കും

ഉടക്കിനില്‍ക്കുന്ന ഗവര്‍ണറെ തണുപ്പിക്കാന്‍ ക്രിസ്മസ് കേക്കുമായി മന്ത്രിമാരായ എകെ ബാലനും വിഎസ് സുനില്‍കുമാറും രാജ്ഭവനിലെത്തിയതോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ചിരിപൊട്ടി. എന്തൊക്കെയായിരുന്നു ഇവര്‍ പറഞ്ഞുകൊണ്ടിരുന്നത്. ഗവര്‍ണറെ പിണക്കേണ്ടെന്ന് തീരുമാനിച്ച് എല്ലാം ഇവര്‍ സമ്മതിച്ചു. ഏറ്റുമുട്ടലിനില്ലെന്ന് വിശദീകരിച്ച ഗവര്‍ണര്‍ പക്ഷെ ഇതുവരെയുള്ള സര്‍ക്കാറിന്റെ പല നടപടികളിലുമുള്ള അതൃപ്തി മന്ത്രിമാരെ നേരിട്ടറിയിച്ചു.
പ്രത്യേക നിയമസഭ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയേക്കും എന്ന സൂചനയാണ് പുറത്ത് വരുന്നത്. സഭ സമ്മേളിക്കുന്നതില്‍ വിയോജിപ്പില്ലെന്ന് ഗവര്‍ണര്‍ മന്ത്രിമാരേ അറിയിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഗവര്‍ണറുടെ തീരുമാനം ഇന്നോ നാളെയോ അറിയാം.
മന്ത്രി എ കെ ബാലന്‍െയും വി എസ് സുനില്‍കുമാറിന്‍െയും രാജ്ഭവന്‍ സന്ദര്‍ശനം സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഇടയില്‍ ഒത്തുതീര്‍പ്പിന് വഴിയൊരുക്കിയതായാണ് വിവരം. ഗവര്‍ണര്‍ പങ്കുവെച്ച നിര്‍ദേശങ്ങള്‍ രാത്രി മന്ത്രി എ കെ ബാലന്‍ മുഖ്യമന്ത്രിയ അറിയിച്ചു. മുഖ്യമന്ത്രിയുടെ മറുപടി ഇന്ന് സര്‍ക്കാര്‍ ആരിഫ് മുഹമ്മദ് ഖാനേ അറിയിക്കും. എന്നാല്‍ ഇന്നലത്തെ ചര്‍ച്ചയില്‍ തന്നെ സഭാ സമ്മേളനത്തിന് വിയോജിപ്പ് ഇല്ലെന്ന് ഗവര്‍ണര്‍ ഇരുമന്ത്രിമാരെയും അറിയിച്ചതായാണ് വിവരം.
തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ചില സംശയങ്ങള്‍ വിവരങ്ങളുപയോഗിക്കുന്ന മാത്രമേ ഉണ്ടായിരുന്നൊള്ളുവെന്നും ഗവര്‍ണര്‍ മന്ത്രിമാരോട് പറഞ്ഞു. 31 ആം തീയതിയിലെ സമ്മേളനത്തിന് സര്‍ക്കാര്‍ സമര്‍പ്പിച്ച ശുപാര്‍ശ ഇന്ന് ഗവര്‍ണറുടെ മുന്നിലെത്തും. മന്ത്രിമാര്‍ നേരിട്ട് ഒരിക്കല്‍കൂടി ഗവര്‍ണറേ കാണാന്‍ സാധ്യതയുണ്ട്.
ക്രിസ്മസിന്റെ ഭാഗമായുളള സന്ദര്‍ശനമായിരുന്നു ഗവര്‍ണറുമായി നടന്നതെന്നും സ്വാഭാവികമായും ഇപ്പോഴത്തെ വിവാദങ്ങളായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടുവെന്നും നിയമമന്ത്രി എകെ ബാലന്‍ പറഞ്ഞു.
വളരെ പോസിറ്റീവായാണ് ഗവര്‍ണര്‍ കാര്യങ്ങളോട് ഇടപെട്ടത്. 31ന് ചേരുന്ന നിയമസഭയെ സംബന്ധിച്ച് ഗവര്‍ണര്‍ ആലോചിക്കും. ഗവര്‍ണര്‍ പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുത്തു കൊണ്ടായിരിക്കും തുടര്‍നടപടികള്‍. 35 മിനിറ്റ് നേരമാണ് സംസാരിച്ചത്. ഒരു രൂപത്തിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബുദ്ധിമുട്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഗവര്‍ണര്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും എ കെ ബാലന്‍ പറഞ്ഞു.
ഗവര്‍ണറും സര്‍ക്കാരുമായി ചേര്‍ന്നുളള ഒരു വിവാദത്തിന്റെ ആവശ്യം ഇപ്പോഴില്ലെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ഗവര്‍ണര്‍ പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി.
അതേസമയം ഗവര്‍ണര്‍ നിയമസഭയില്‍ വായിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പരാമര്‍ശവും ഉള്‍പ്പെടുത്തി നിലപാട് കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങളെ കടുത്തഭാഷയില്‍ വിമര്‍ശിക്കുകയും നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതാണ് പരാമര്‍ശം. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പുതിയ കാര്‍ഷിക നിയമങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന പരാമര്‍ശം ഗവര്‍ണര്‍ വായിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.
"
https://www.facebook.com/Malayalivartha