അങ്കത്തിന് തൊട്ടുമുമ്പ്... നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യം ഗവര്‍ണര്‍ വീണ്ടും തള്ളിയാല്‍ അദ്ദേഹത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ അറിയിച്ചതായി സൂചന

കര്‍ഷക നിയമഭേദഗതിക്കെതിരെയുള്ള കേരളത്തിന്റെ നീക്കങ്ങളില്‍ ഒരു വിട്ടു വീഴ്ചയും വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. ഇതിന് മന്ത്രിസഭായോഗം അനുമതി നല്‍കി. ഇക്കാര്യം ഗവര്‍ണറെ കണ്ട് മന്ത്രിമാര്‍ അറിയിച്ചതായാണ് വിവരം.
അതേ സമയം കര്‍ഷകനിയമഭേദഗതികള്‍ക്ക് എതിരെയുള്ള പരാമര്‍ശം അടക്കമുള്ള നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയെങ്കിലും ഗവര്‍ണര്‍ അത് വായിക്കാന്‍ സാധ്യതയില്ല. എന്നാല്‍ ഗവര്‍ണര്‍ വായിച്ചാലും ഇല്ലെങ്കിലും നയപ്രഖ്യാപനം നയപ്രഖ്യാപനം തന്നെയായിരിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു. വായിച്ചാലും ഇല്ലെങ്കിലും പ്രസംഗം ചരിത്രത്തിന്റെ ഭാഗമാകും.
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനിയമഭേദഗതികള്‍ കര്‍ഷകര്‍ക്ക് എതിരാണെന്നാണ് നയപ്രഖ്യാപനപ്രസംഗത്തിലെ പ്രധാന വിമര്‍ശനം. ഇതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കില്ലെന്നാണ് സൂചന. വിവാദ കര്‍ഷകനിയമഭേദഗതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത പ്രത്യേകസമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ മന്ത്രിമാര്‍ ഗവര്‍ണറെ കണ്ടു. എന്നാല്‍ ഗവര്‍ണര്‍ വഴങ്ങിയില്ല.
കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാരിന്റെ പൗരത്വനിയമഭേദഗതിക്ക് എതിരായ പരാമര്‍ശങ്ങള്‍ നയപ്രഖ്യാപനപ്രസംഗത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നതാണ്. അന്നത് തള്ളിക്കളഞ്ഞ സംസ്ഥാനസര്‍ക്കാര്‍ നയപ്രഖ്യാപനപ്രസംഗം വീണ്ടും ഗവര്‍ണര്‍ക്ക് അയച്ചുനല്‍കി. വിയോജിപ്പുണ്ടെങ്കിലും വായിക്കുന്നതായി പറഞ്ഞ് സഭയില്‍ ഗവര്‍ണര്‍ ആ ഭാഗം സഭയില്‍ വായിക്കുകയും ചെയ്തു. അങ്ങനെ വിവാദമായ ഭാഗം വായിക്കാതെ വിടുക എന്ന മാര്‍ഗ്ഗം സ്വീകരിക്കാതെ നയപ്രഖ്യാപനത്തിലെ ഭാഗങ്ങളില്‍ വിയോജിപ്പ് പരസ്യമായി രേഖപ്പെടുത്തിയ ആദ്യത്തെ കേരളാ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍.
മുമ്പ് ജസ്റ്റിസ് പി. സദാശിവം ഗവര്‍ണറായിരിക്കെ വിയോജിപ്പുള്ള ഭാഗം വായിച്ചിട്ടില്ല. എന്നാല്‍ ആരിഫ് മുഹമ്മദ് ഖാന്‍ അതിന് തയ്യാറായി. കാരണം അദ്ദേഹം രാഷ്ട്രീയകാരനാണ്.
ഇത്തവണയും പ്രത്യേക നിയമസഭാ സമ്മേളനത്തിന് തടസം നിന്ന് മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ സര്‍ക്കാറും പിന്നോട്ടില്ല. നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. പ്രത്യേക സഭസമ്മേളനത്തിന് അനുമതി തേടി ഒരിക്കല്‍ക്കൂടി ഗവര്‍ണറെ സമീപിക്കാമെന്ന നിര്‍ദ്ദേശം വെച്ചത് മുഖ്യമന്ത്രി തന്നെയാണ്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ തന്ത്രം വിജയിച്ചുവെന്നു വേണം പറയാന്‍. കാരണം പിണറായി വിജയന്റെ നീക്കങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ വരെ ശ്രദ്ധിച്ചിട്ടുണ്ട്. അതാണ് അദ്ദേഹം ലക്ഷ്യമിട്ടത്.
കാര്‍ഷിക നിയമഭേദഗതിക്ക് അടിയന്തരസ്വഭാവമില്ലെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചപ്പോള്‍ പ്രശ്‌നം അതീവ ഗുരുതരമാണെന്നും നിയമസഭ ചര്‍ച്ച ചെയ്യേണ്ടതാണെന്നും മുഖ്യമന്ത്രി പറയുന്നു.
മുഖ്യമന്ത്രിക്കുള്ള മറുപടിക്കത്തില്‍ ഗവര്‍ണര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി മറുപടി കടുപ്പിച്ചിട്ടില്ല. പക്ഷെ പുതിയ ശുപാര്‍ശയും ഗവര്‍ണര്‍ തള്ളിയാല്‍ നിയമനടപടി സ്വീകരിച്ച് ശക്തമായ നിലപാടെടുക്കാമെന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ മുഖ്യമന്ത്രിയെ അറിയുന്നവര്‍ക്ക് യാതൊരു സംശയവുമില്ല.
സമാനമായ നിലപാടാണ് പൗരത്വനിയമഭേദഗതിക്കെതിരായി വിശദീകരണം ചോദിച്ചപ്പോഴും സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചത്. ഗവര്‍ണറുമായി ഏറ്റുമുട്ടാന്‍ നിന്നില്ല. ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യത ലംഘിക്കുന്ന നിയമത്തില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും, ഇത് പരിഹരിക്കാനും ഒപ്പം ഭരണഘടന സംരക്ഷിക്കാനുമുള്ള നീക്കങ്ങള്‍ സര്‍ക്കാരിന്റെ നയമാണെന്നും മറുപടി നല്‍കി. ഇത് കോടതിയലക്ഷ്യമാകില്ലെന്നും ഗവര്‍ണറെ അറിയിച്ചു. ഗവര്‍ണറെ പിണക്കാന്‍ തയ്യാറാകാതെ തന്നെ അദ്ദേഹത്തെ വറുതിക്ക് കൊണ്ടുവരികയാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായിട്ടാണ് കാര്‍ഷിക നിയമഭേദഗതിക്കെതിരായ വിമര്‍ശനം ഉള്‍പ്പെടുത്തിയുള്ള നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നല്‍കി മന്ത്രിസഭ ഗവര്‍ണര്‍ക്ക് നല്‍കുന്നത്. പ്രസംഗത്തിലെ ഈ ഭാഗം ഗവര്‍ണ്ണര്‍ വായിക്കുമോ എന്നത് പ്രധാനമാണ്. തുടര്‍ച്ചയായി രണ്ട് വര്‍ഷങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നിയമനിര്‍മാണങ്ങളെച്ചൊല്ലി കേരളനിയമസഭയില്‍ ഗവര്‍ണറും സംസ്ഥാനസര്‍ക്കാരും രണ്ട് തട്ടില്‍ വരുന്നതു ചരിത്രത്തില്‍ കുറവാണ്..
"
https://www.facebook.com/Malayalivartha