ദുരഭിമാന ജാതിക്കൊല; ഭാര്യ പിതാവ് യുവാവിനെ കൊന്നു; മൂന്നുമാസത്തെ പകയുടെ അവസാനം കൊല; ഒളിവില്‍ പോയ പ്രതിയെ കോയമ്പത്തൂരില്‍ നിന്നും പിടികൂടി; അനീഷിന് ഭീഷണിയുണ്ടായിരുന്നുവെന്ന് കുടുംബം; പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കേരളത്തില്‍ അപമാനമായി വീണ്ടും ദുരഭിമാന ജാതിക്കൊല. പാലക്കാട്ടെ തേങ്കുറിശ്ശിയില്‍ ജാതിക്കൊലയ്ക്ക് ഇരയായിത് അനീഷ് എന്ന 27 വയസുക്കാരന്‍. അനീഷിനെ കൊന്നത് ഭാര്യയുടെ പിതാവും അമ്മാവും ചേര്‍ന്ന്. അനീഷിനെ കൊന്ന കൊലയാളികളെ പോലീസ് പിടികൂടിറ്റുണ്ട്. അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന്‍ പ്രഭുകുമാറും അമ്മാവന്‍ രതീഷുമാണ് പിടിയിലായത്. കൊല നടത്തിയ ശേഷം ഒളിവില്‍പ്പോയ പ്രഭുകുമാറിനെ കോയമ്പത്തൂരിലെ ബന്ധുവീട്ടില്‍ വച്ചാണ് പോലീസ് പിടികൂടിയത്. അതെ സമയം ഇന്നലെത്തന്നെ അനീഷിന്റെ ഭാര്യയുടെ അമ്മാവന്‍ സുരേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ വൈകുന്നേരം മാനാകുളമ്പ് സ്‌കൂളിന് സമീപത്തുവച്ചാണ് ഇവര്‍ അനീഷിനെ ഒളിച്ചിരുന്ന ആക്രമിച്ച് കൊലപ്പെടുത്തിയത്.
അനീഷിനെ ആക്രമിച്ചത് പ്രഭുകുമാറും സുരേഷും ചേര്‍ന്നാണെന്ന് സ്ഥലത്ത് കൊലപാതകം നേരിട്ടുകണ്ട ദൃക്‌സാക്ഷി അരുണ്‍ പറഞ്ഞു. അരുണാണ് അനീഷിനൊപ്പം ബൈക്കിലുണ്ടായിരുന്നത്. വടിവാളും കമ്പിയും കൊണ്ടാണ് ഭാര്യാപിതാവും അമ്മാവനും അനീഷിനെ ആക്രമിച്ചത്. ബൈക്കില്‍ വരികയായിരുന്ന അനീഷിനെ കമ്പികൊണ്ടടിച്ചുവീഴ്ത്തി വടിവാളു കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. മൂന്ന് മാസത്തിനകം അനീഷിനെ ഇല്ലാതാക്കുമെന്ന് പ്രഭുകുമാര്‍ ഭീഷണി മുഴക്കിയിരുന്നുവെന്ന് അരുണ്‍ പറയുന്നു. കല്യാണം കഴിഞ്ഞ് കൃത്യം മൂന്ന് മാസം തികയുന്ന ദിവസമായിരുന്നു ഇന്നലെ. അന്നാണിത് ചെയ്തത്. സ്‌പ്ലെന്‍ഡര്‍ ബൈക്കിലാണ് അവര്‍ വന്നത് എന്ന് അരുണ്‍ പറഞ്ഞു.
കുഴല്‍മന്ദം എലമന്ദം സ്വദേശി അനീഷും ഹരിതയും സ്‌കൂള്‍ കാലം മുതല്‍ പ്രണയത്തിലായിരുന്നു. മൂന്നു മാസം മുന്‍പാണ് ഇവര്‍ റജിസ്റ്റര്‍ വിവാഹം ചെയ്തത്. വ്യത്യസ്ത ജാതിയില്‍പെട്ട ഇവരുടെ വിവാഹത്തില്‍ ഹരിതയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നതായും അതാണ് കൊലയ്ക്കു കാരണമെന്നും അനീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്. മൂന്നു മാസം തികയുന്നതിന്റെ തലേന്നാണ് അനീഷ് കൊല്ലപ്പെട്ടത്.
സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന അനീഷ് ഒരു കടയില്‍ കയറാനായി ബൈക്ക് നിര്‍ത്തിയപ്പോള്‍ പ്രഭുകുമാറും സുരേഷും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. കഴുത്തിനു വെട്ടേറ്റ അനീഷിനെ ആശുപത്രിയിലെത്തിച്ചപ്പേഴേക്കും മരിച്ചിരുന്നു. അനീഷിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. നിരവധി തവണ ഹരിതയുടെ ബന്ധുക്കള്‍ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുടുംബവും പറയുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് അനീഷിന്റെ മൃതദേഹമുള്ളത്. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടക്കും. സംഭവം ദുരഭിമാനക്കൊലയാണോ എന്ന് വിശദമായ അന്വേഷണത്തിനു ശേഷമേ പറയാനാകൂ എന്നു പോലീസ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha