നടന്‍ അനില്‍ നെടുമങ്ങാടിന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും

നടന്‍ അനില്‍ നെടുമങ്ങാടിന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അനുശോചിച്ചു. ' ചലച്ചിത്രനടന്‍ അനില്‍ നെടുമങ്ങാടിന്റെ ആകസ്മികമായ വിയോഗത്തില്‍ അതീവ ദുഃഖവും വേദനയും രേഖപ്പെടുത്തുന്നു. ശ്രദ്ധേയമായ വേഷങ്ങളില്‍ കൂടി സിനിമ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹം.
അഭിനയ മികവിലൂടെ പ്രേക്ഷകരെ ആഴത്തില്‍ സ്പര്‍ശിച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കുവാന്‍ ചെറിയ കാലം കൊണ്ട് തന്നെ അദ്ദേഹത്തിന് സാധിച്ചു. അനിലിന്റെ അപ്രതീക്ഷിത വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു ' - മുഖ്യമന്ത്രി അനുശോചനക്കുറിപ്പില്‍ പറഞ്ഞു. കുറച്ചു ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചുള്ളുവെങ്കിലും അവയിലെല്ലാം തന്നെ തന്റെ പ്രതിഭയുടെ സൗന്ദര്യം പ്രസരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
നമുക്കെല്ലാം വലിയ പ്രതീക്ഷ നല്‍കിയ കലാകാരന്റെ ആകസ്മിക വിയോഗം മലയാള സിനിമാ ലോകത്തിനും, ആസ്വാദക സമൂഹത്തിനും വലിയ നഷ്ടം തന്നെയാണെന്നു രമേശ് ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha