ബ്രിട്ടനില്‍ നിന്ന് കേരളത്തിലെത്തിയ എട്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി ... സ്രവം തുടര്‍ പരിശോധനകള്‍ക്കായി പൂണെ വൈറോളജി ലാബിലേക്ക് അയച്ചു

ബ്രിട്ടനില്‍ നിന്ന് കേരളത്തിലെത്തിയ എട്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇവരുടെ സ്രവം തുടര്‍ പരിശോധനകള്‍ക്കായി പൂണെ വൈറോളജി ലാബിലേക്ക് അയച്ചു.
ജനിതകമാറ്റം സംഭവിച്ച വൈറസ് ഇവര്‍ക്ക് ബാധിച്ചോയെന്ന് പരിശോധിക്കുന്നതിനാണ് സാമ്പിളുകള്‍ പൂണെയിലേക്ക് അയച്ചതെന്നും അവര്‍ പറഞ്ഞു.യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലെത്തിയവരെ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കും.
വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന് സര്‍ക്കാറിന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, വലിയൊരു വര്‍ധനയുണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം ബ്രിട്ടനില്‍ കണ്ടെത്തിയിരുന്നു.
നേരത്തെയുള്ള വൈറസിനേക്കാളും അപകടകാരിയാണ് പുതിയതെന്നാണ് നിഗമനം. അതിവേഗം വൈറസ് പടരുമെന്നും പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.
"
https://www.facebook.com/Malayalivartha