ജയില്‍ വകുപ്പിനെതിരെ കസ്റ്റംസ് കോടതിയില്‍ പരാതി നല്‍കി; സ്വപ്‌നയെയും കൊണ്ട് കസ്റ്റംസ് കേരളത്തിന് പുറത്തേക്കോ? വിര്‍ശനവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍; അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് മുന്നറിയിപ്പുമായി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക് ഒപ്പം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വേണ്ടെന്ന ജയില്‍ ഡിജിപിയുടെ ഉത്തരവിനെതിരെ കസ്റ്റംസ് കോഫേപോസ സമിതിക്ക് പരാതി നല്‍കി. ജയില്‍ വകുപ്പിനെതിരെയാണ് പരാതി. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ആരോപിച്ചാണ് കസ്റ്റംസ് കോടതിയെയും കൊഫെപോസ സമിതിയെയും സമീപിക്കാനൊരുങ്ങുന്നത്. കോഫെപോസ കേസിന്റെ ഗൗരവം കണക്കിലെടുത്താണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കിയതെന്നും കസ്റ്റംസ് പറയുന്നു.
ഇതേകാര്യം ചൂണ്ടിക്കാട്ടി കസ്റ്റംസ് ഉടന്‍ കോടതിയെയും സമീപിക്കും. കോഫെപോസെ വകുപ്പ് പ്രകാരം തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലിലാണ് സ്വപ്‌ന സുരേഷ്. സ്വപ്‌നയുടെ സന്ദര്‍ശകരുടെ പേരില്‍ കേന്ദ്രഏജന്‍സികളും ജയില്‍ വകുപ്പും രണ്ട് തട്ടിലായിരുന്നു. ഇതാണ് ഇപ്പോള്‍ തുറന്ന പോരിലെത്തിയിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനായി ഉന്നതര്‍ ജയിലിലെത്തി സ്വപ്‌നയെ കണ്ടെന്ന ആരോപണം ബിജെപി പ്രസിഡന്റെ് കെ സുരേന്ദ്രന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ കടുത്ത ഭാഷയില്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. അമ്മയും, മക്കളും, ഭര്‍ത്താവും, സഹോദരനും മാത്രമെ ഇതുവരെ സ്വപ്‌നയെ കണ്ടിട്ടുള്ളുവെന്നും ഇത് ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നതുമാണ്.
അതെ സമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കേരളത്തിനു പുറത്തേക്കു മാറ്റുന്നതു കസ്റ്റംസ് പരിഗണിക്കുകയാണ്. കേരളത്തിലെ ജയിലില്‍ സുരക്ഷയില്ലെന്നു ചൂണ്ടിക്കാട്ടി പ്രതികളെ മറ്റേതെങ്കിലും സംസ്ഥാനത്തെ ജയിലിലേക്കു മാറ്റാനാണ് ആലോചന. റിമാന്‍ഡിലിരിക്കെ സ്വപ്‌നയുടെ ശബ്ദരേഖ പുറത്തുവന്നതും സുരക്ഷാ ഭീഷണിയുണ്ടെന്ന സ്വപ്‌നയുടെ പരാതിയും ഉയര്‍ത്തിക്കാട്ടിയാകും കസ്റ്റംസിന്റെ നീക്കം.
ആഴ്ചയിലൊരിക്കല്‍ സന്ദര്‍ശകരെ കാണാന്‍ സ്വപ്‌നയ്ക്കും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പി.എസ്. സരിത്തിനും അനുവാദമുണ്ട്. ജയിലുദ്യോഗസ്ഥന്റെ സാന്നിധ്യത്തിനൊപ്പം, കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് കസ്റ്റംസിന്റെ പ്രതിനിധിയും വേണമെന്നു നിര്‍ബന്ധമാക്കി. ഇതു തെറ്റായ കീഴ്വഴക്കമാണെന്നു കാണിച്ച് ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. കഴിഞ്ഞ ദിവസം സ്വപ്‌നയുടെ ഭര്‍ത്താവും സഹോദരനും മകളും കാണാന്‍ വന്നപ്പോള്‍ ഒപ്പമെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ ജയില്‍ വകുപ്പ് മടക്കി അയച്ചിരുന്നു. ഇത്തരം നടപടികളിലൂടെ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ജയില്‍വകുപ്പ് നടത്തുന്നതെന്നു കസ്റ്റംസ് കരുതുന്നു.
അതെ സമയം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ശിവശങ്കറിന്റെ അറിവോടെയാണു സ്വര്‍ണം കള്ളക്കടത്ത് നടന്നതെന്നും കുറ്റകൃത്യത്തിലൂടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. നയതന്ത്രബാഗിലെ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിക്കപ്പെട്ട ദിവസം 'കുറ്റസമ്മതം നടത്തട്ടേ' എന്നു സ്വപ്‌ന സുരേഷ് ശിവശങ്കറിനോടു ചോദിച്ചിരുന്നതായും ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.
സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവരുള്‍പ്പെടുന്ന സംഘത്തിനു ശിവശങ്കര്‍ സ്വര്‍ണക്കടത്തിനായുള്ള എല്ലാ ഒത്താശയും ചെയ്തുകൊടുത്തു. ശിവശങ്കറിന്റെ അറിവോടെയാണ് എല്ലാം നടന്നത്. ഇതിലൂടെ അനധികൃത വരുമാനമുണ്ടാക്കി. അതു പലയിടങ്ങളിലായി നിക്ഷേപിച്ചു. സ്വപ്‌നയുടെ ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ ശിവശങ്കറിനു ലഭിച്ച കോഴപ്പണമാണ്. പല സര്‍ക്കാര്‍ പദ്ധതികളുടെയും ടെന്‍ഡര്‍ രേഖകള്‍ സ്വപ്‌ന വഴി ശിവശങ്കര്‍ തനിക്കു വേണ്ടപ്പെട്ടവര്‍ക്കു ചോര്‍ത്തിക്കൊടുത്തു.
https://www.facebook.com/Malayalivartha