ശബരിമലയില്‍ ഇന്നുമുതല്‍ തീര്‍ഥാടകര്‍ക്ക് ആര്‍ടി പിസിആര്‍ നെഗറ്റീവ് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.... ക്ഷേത്ര ദര്‍ശനത്തിന് നാല്‍പത്തിയെട്ടു മണിക്കൂറിനകം എടുത്ത ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തീര്‍ഥാടകര്‍ ഹാജരാക്കണം...അല്ലാത്തപക്ഷം ദര്‍ശനം നടത്താന്‍ അനുവദിക്കില്ല

ശബരിമലയില്‍ ഇന്നുമുതല്‍ തീര്‍ഥാടകര്‍ക്ക് ആര്‍ടി പിസിആര്‍ നെഗറ്റീവ് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ദര്‍ശനത്തിനെത്തുന്നതിന് നാല്‍പത്തിയെട്ട് മണിക്കൂറിനകം എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് (ടിഡിബി) അറിയിച്ചു.'ക്ഷേത്ര ദര്‍ശനത്തിന് നാല്‍പത്തിയെട്ടു മണിക്കൂറിനകം എടുത്ത ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തീര്‍ഥാടകര്‍ ഹാജരാക്കണം.അല്ലാത്തപക്ഷം ദര്‍ശനം നടത്താന്‍ അനുവദിക്കില്ല, 'ടിഡിബി പ്രസിഡന്റ് എന്‍ വാസു പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
അടുത്തിടെയാണ് ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം 5,000 ആക്കി വര്‍ധിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി വന്നത്. നിലവിലെ സാഹചര്യത്തില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ അത് കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
എന്നിരുന്നാലും, തങ്ക അങ്കി ഘോഷയാത്രയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ദേവസ്വം ബോര്‍ഡ് പരിമിതപ്പെടുത്തിയിരുന്നു. നേരത്തെ നിശ്ചയിച്ച സ്വീകരണ സ്ഥലങ്ങളില്‍ മാത്രമേ രഥം നിറുത്തിയിരുന്നുള്ളു. ഇന്ന് ഉച്ചയ്ക്ക് അങ്കി ചാര്‍ത്തിയാണ് മണ്ഡലപൂജ. ശേഷം ക്ഷേത്ര നട അടയ്ക്കും. മകരവിളക്കു പൂജയ്ക്കായി ഡിസംബര്‍ 31നാണ് വീണ്ടും നട തുറക്കുക.
"
https://www.facebook.com/Malayalivartha