സ്‌കൂള്‍ക്കാലം മുതലുള്ള പ്രണയം... ഹരിതയെ വിവാഹം കഴിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് അനീഷ് ഹരിതയുടെ അച്ഛനെ സമീപിച്ചിരുന്നു, അച്ഛന്‍ എതിര്‍ത്തതോടെ അവര്‍ വിവാഹിതരായി, സാമ്പത്തികവും ജാതിവ്യത്യാസവും അച്ഛന് വൈരാഗ്യം കൂട്ടി, ഒടുവില്‍ മൂന്നുമാസം തികയുംമുമ്പേ മകളെ വിധവയാക്കി....ക്രിസ്മസ് ദിനത്തില്‍ നടന്ന ഈ അരുംകൊല കേരളക്കരയെ ഞെട്ടിച്ചു

സ്‌കൂള്‍ക്കാലം മുതലുള്ള പ്രണയം... ഹരിതയെ വിവാഹം കഴിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് അനീഷ് ഹരിതയുടെ അച്ഛനെ സമീപിച്ചിരുന്നു, അച്ഛന്‍ എതിര്‍ത്തതോടെ അവര്‍ വിവാഹിതരായി, സാമ്പത്തികമില്ലായ്മയും ജാതിവ്യത്യാസവും അച്ഛന് വൈരാഗ്യം കൂട്ടി, ഒടുവില്‍ മൂന്നുമാസം തികയും മുമ്പേ തന്നെ അവഗണിച്ചു പോയ മകളെ വിധവയാക്കി....ദുരഭിമാനക്കൊലയില്‍ മൂന്ന് മാസം മുമ്പ് വിവാഹിതരായ അനീഷും ഹരിതയും സാഫല്യം നേടിയത് സ്‌കൂള്‍ കാലം തൊട്ടുള്ള പ്രണയം. പക്ഷേ ജീവിതം 100 ദിവസം പിന്നിടും മുമ്പ് കൊടുവാളിനാല്‍ വെട്ടി.
പാലക്കാട്ടെ തെങ്കുറിശ്ശിയില്‍ ക്രിസ്മസ് ദിനത്തില്‍ നടന്ന സംഭവം കേരളത്തെ ഞെട്ടിക്കുകയാണ്. ഏറെ കാത്തിരുന്ന് അനീഷിനെ സ്വന്തമാക്കിയ ഹരിതയോട് താലിക്ക് മൂന്ന് മാസമേ ആയുസ്സ് കാണൂ എന്നായിരുന്നു ഹരിതയുടെ പിതാവ് പ്രഭുകുമാര്‍ പറഞ്ഞിരുന്നതെന്നാണ് വിവരം.മൂന്ന് മാസത്തിനുള്ളില്‍ താലിച്ചരട് വെട്ടിമാറ്റുമെന്ന് പ്രഭുകുമാര്‍ വെല്ലുവളിച്ചിരുന്നു എന്ന് പറയുന്നത് അനീഷിന്റെ സഹോദരന്‍ അരുണാണ്.
മൂന്ന് മാസം മുമ്പായിരുന്നു അനീഷും ഹരിതയും വിവാഹിതരായത്. ഹരിതയെ വിവാഹം കഴിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് അനീഷ് നേരത്തേ പ്രഭുകുമാറിനെ സമീപിച്ചിരുന്നു. എന്നാല്‍ പ്രഭുകുമാര്‍ സമ്മതിച്ചില്ലെന്ന് മാത്രമല്ല ഇക്കാര്യത്തില്‍ വഴക്കുകള്‍ ഉണ്ടാകുകയും ചെയ്തു.
കൊലപാതക്കേസില്‍ മറ്റൊരു പ്രതിയായ അമ്മാവന്‍ സുരേഷ് നേരത്തേ വീട്ടില്‍ വന്ന് ഫോണ്‍ എടുത്തു കൊണ്ടുപോയതായി ഹരിത പറയുന്നു. കൊലപാതകം ആസൂത്രണം ചെയ്തത് പ്രഭുകുമാറായിരുന്നു എന്നും പലവട്ടം ഹരിതയുടെ ബന്ധുക്കളെത്തി ഭീഷണിപ്പെടുത്തിയിട്ടുണ്ട് എന്നും അനീഷിന്റെ പിതാവ് അറുമുഖന്‍ പറയുന്നു.
ഹരിതയുടെ കുടുംബം അനീഷിന്റെ കുടുംബത്തേക്കാള്‍ സാമ്പത്തീകമായി മെച്ചപ്പെട്ട നിലയിലുള്ളതാണ്. പുറമേയാണ് ഇരുവരുടേയും ജാതിയും പ്രശ്നമായത്. വെള്ളിയാഴ്ച സഹോദരന്‍ അരുണിനൊപ്പം അനീഷ് ബൈക്കില്‍ പോകുമ്പോഴായിരുന്നു ആക്രമണം. ബൈക്ക് ഇടയ്ക്ക് നിര്‍ത്തി ഒരു കടയില്‍ കയറിയപ്പോള്‍ മറ്റൊരു ബൈക്കില്‍ അവിടേയ്ക്ക് എത്തിയ പ്രഭുകുമാറും സുരേഷും ചേര്‍ന്ന് ഇരുവരേയും ആക്രമിക്കുകയായിരുന്നു. അനീഷിന്റെ കഴുത്തിലും കാലിലുമായിരുന്നു വെട്ടേറ്റത്. ഓടിയതിനാല്‍ അരുണ്‍ രക്ഷപ്പെട്ടു. അനീഷിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു.
https://www.facebook.com/Malayalivartha