കാരക്കോണത്ത് 51കാരിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി... മരണത്തില്‍ ദുരൂഹത സംശയിച്ച് ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

ത്രേസ്യാപുരം സ്വദേശി ശാഖയാണ് മരിച്ചത്. ഭര്‍ത്താവ് അരുണാണ് വെള്ളറട പോലീസിന്റെ കസ്റ്റഡിയിലുളളത്. രണ്ടുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. 51 വയസ്സാണ് ശാഖയുടെ പ്രായം. അരുണിന് 28ഉം. സ്വത്ത് മോഹിച്ചാണ് അരുണ്‍ ശാഖയെ വിവാഹം കഴിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്ന സംശയം നേരത്തെ തന്നെ ശാഖയുടെ ബന്ധുക്കള്‍ക്ക് ഉണ്ടായിരുന്നു.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇന്ന് രാവിലെയാണ് വീടിനുള്ളില്‍ ശാഖയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ ഷോക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു എന്ന് പറഞ്ഞാണ് അരുണ്‍, ശാഖയെ കാരക്കോണം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിട്ട് മണിക്കൂറുകള്‍ പിന്നിട്ടിരുന്നു എന്നതാണ് പൊലീസിന് സംശയം ഉണ്ടാക്കിയത്. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍ നിന്ന് ശാഖയ്ക്ക് ഷോക്കേറ്റു എന്നാണ് അരുണ്‍ നല്‍കിയ മൊഴി.
"
https://www.facebook.com/Malayalivartha