മലങ്കര സഭാ തര്‍ക്കം പരിഹരിക്കാന്‍ പ്രധാനമന്ത്രി നേരിട്ട് യോഗം വിളിച്ചത് മധ്യകേരളത്തില്‍ ചില നിയമസഭാ സീറ്റുകള്‍ ലക്ഷ്യമിട്ട്...

മലങ്കര സഭാ തര്‍ക്കം പരിഹരിക്കാന്‍ പ്രധാനമന്ത്രി നേരിട്ട് യോഗം വിളിച്ചത് മധ്യകേരളത്തില്‍ ചില നിയമസഭാ സീറ്റുകള്‍ ലക്ഷ്യമിട്ട്. ഇതില്‍ ചെങ്ങന്നൂരാണ് ഏറ്റവും പ്രധാനം. പി.എസ് ശ്രീധരന്‍ പിള്ളയെ മത്സരിപ്പിച്ച് ചെങ്ങന്നൂര്‍ പിടിക്കാന്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നത്. ചെങ്ങന്നൂരിന് പുറമേ പത്തനംതിട്ട ജില്ലയിലെ ചില സീറ്റുകളിലും പ്രധാനമന്ത്രിയും ദേശീയ ബി ജെ പി നേതൃത്വവും കണ്ണുവച്ചിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് മേല്‍കൈയുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍. ഇവിടെ ബി ജെ പിയും നിര്‍ണായക ശക്തിയാണ്.
മലങ്കര സഭാ തര്‍ക്കം പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നടത്തുന്ന ചര്‍ച്ചയില്‍ ഓര്‍ത്തോഡോക്‌സ്, യാക്കോബായ സഭകളില്‍ നിന്ന് മൂന്ന് വൈദികര്‍ വീതം പങ്കെടുക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. സഭകളുമായി വെവ്വേറെ നടത്തുന്ന ചര്‍ച്ചയില്‍ ഇരു സഭകളുടെയും ആശങ്ക പ്രധാനമന്ത്രി കേള്‍ക്കും. 28, 29 ദിവസങ്ങളിലാകും ചര്‍ച്ച എന്നാണ് സൂചന.
ഡിസംബര്‍ 28 നാണ് പ്രധാനമന്ത്രി ഓര്‍ത്തോഡോക്‌സ് സഭയുടെ വൈദികരുമായി ചര്‍ച്ച നടത്തുന്നത്. ഓര്‍ത്തോഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് സിനഡ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസ്, ഡല്‍ഹി ഭദ്രാസന മെത്രോപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക.
യാക്കോബായ സഭയെ പ്രതിനിധീകരിച്ച് മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ തിമോത്തിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്ത എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
വെവ്വേറെ നടക്കുന്ന ചര്‍ച്ചകളില്‍ ഇരു സഭകള്‍ക്കും ഒരു മണിക്കൂറില്‍ അധികം സമയം പ്രധാനമന്ത്രിയുടെ ഓഫീസ് അനുവദിച്ചിട്ടുണ്ട്. ചര്‍ച്ചകളില്‍ മിസോറാം ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ളയും പങ്കെടുക്കും എന്നാണ് സൂചന. ആദ്യ ഘട്ട ചര്‍ച്ചയില്‍ സഭകളുടെ ആശങ്കകള്‍ പ്രധാനമന്ത്രി കേള്‍ക്കും. പ്രശ്‌ന പരിഹാരത്തിന് ഇരു സഭകളും മുന്നോട്ട് വയ്ക്കുന്ന ശുപാര്‍ശകള്‍ കൂടി കണക്കിലെടുത്താകും തുടര്‍ നടപടികള്‍. സുപ്രീം കോടതി വിധി നിലനില്‍ക്കുന്നതിനാല്‍ അത് കൂടി കണക്കിലെടുത്താകും പ്രശ്‌ന പരിഹാര നിര്‍ദേശങ്ങള്‍ തയ്യാറാക്കുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
യാക്കോബായ സഭ ആവശ്യപ്പെടുന്നത് നിയമ നിര്‍മ്മാണമാണ്. യാക്കോബായ സഭയുടെ സ്വത്തുക്കള്‍ ഓര്‍ത്തഡോക്‌സ് സഭക്കാണ് സുപ്രീം കോടതി വിധി അനുസരിച്ച് ലഭിക്കേണ്ടത്. എന്നാല്‍ ഇതിനെതിരെ അതിശക്തമായ നിലപാടാണ് യാക്കോബായ സഭ സ്വീകരിക്കുന്നത്. ഓര്‍ത്തഡോക്‌സ് സഭയാകട്ടെ തങ്ങള്‍ക്ക് അനുകൂലമായി ലഭിച്ച വിധിയില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ഓര്‍ത്തഡോക്‌സ് സഭക്ക് വിധി നടപ്പിലാക്കണമെന്നും എന്നാല്‍ യാക്കോബായ സഭക്ക് വിധി നടപ്പിലാക്കരുത് എന്നുമാണ് ആവശ്യം. വിധി മറികടക്കണമെങ്കില്‍ നിയമനിര്‍മ്മാണമാണ് ആവശ്യം. അതിന് സംസ്ഥാന സര്‍ക്കാര്‍ തയാറല്ല.
ക്രൈസ്തവ സഭയെ ഒപ്പംചേര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരും ബി ജെ പിയും ഏതാനും വര്‍ഷങ്ങളായി ശ്രമിച്ചുവരികയാണ്. കേരള കോണ്‍ഗ്രസ് എമ്മിനെ ഒപ്പംചേര്‍ക്കാനും ശ്രമിച്ചു. എന്നാല്‍ അത് ഫലവത്തായില്ല. ക്രൈസ്തവ സഭയെ ഒപ്പം കൂട്ടിയാല്‍ മാത്രമേ ബിജെപിക്ക് എന്തെങ്കിലും സാധ്യത കേരളത്തിലുണ്ടാക്കാന്‍ കഴിയുകയുള്ളു. അതിനുള്ള അവസരങ്ങളാണ് ബി ജെ പി കാത്തിരിക്കുന്നത്.
കേരളത്തിലെ ബി ജെ പിയെ ദേശീയ നേതൃത്വം വിശ്വാസത്തിലെടുക്കുന്നില്ല. അതുകൊണ്ടാണ് ദേശീയ നേതൃത്വം നേരിട്ട് ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് പി.എസ്. ശ്രീധരന്‍ പിള്ളയെ മാത്രമാണ് ക്രൈസ്തവ നേത്യത്വവുമായുള്ള ചര്‍ച്ചക്ക് പ്രധാനമന്ത്രി നിയോഗിച്ചത്. ശ്രീധരന്‍ പിള്ളക്ക് നായര്‍ സര്‍വീസ് സൊസൈറ്റിയുമായി അടുത്ത ബന്ധമുണ്ട്. ചെങ്ങന്നൂര്‍ മണ്ഡലം എന്‍ എസ് എസിന് നിര്‍ണായക സ്വാധീനമുള്ള നിയമസഭാ മണ്ഡലമാണ്. ക്രൈസ്തവ സഭയുടെ പിന്തുണയുണ്ടെങ്കില്‍ ശ്രീധരന്‍ പിള്ളക്ക് ചുമ്മാ ജയിച്ച് വരാം.
https://www.facebook.com/Malayalivartha