വീടിനു മുന്നിലെ പൊതുടാപ്പില്‍ നിന്ന് വെള്ളമെടുത്തു കൊണ്ടിരിക്കെ അമിത വേഗതയില്‍ എത്തിയ ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വീടിനു മുന്നിലെ പൊതുടാപ്പില്‍ നിന്ന് ഇന്നലെ വെള്ളമെടുത്തു കൊണ്ടിരിക്കെ അമിത വേഗതയില്‍ എത്തിയ ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ആലപ്പുഴ വാടയ്ക്കല്‍ വാര്‍ഡില്‍ തോട്ടുങ്കല്‍ വീട്ടില്‍ മഹേശ്വരന്റെ ഭാര്യ മിനിയാണ് (49) മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.30 നാണ് അപകടം നടന്നത്.
വെള്ളമെടുക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് മിനിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്കില്‍ കുടുങ്ങി പത്തു മീറ്ററോളം മുന്നോട്ടു വലിച്ചുകൊണ്ട് പോയി. മിനി സംഭവസ്ഥലത്ത് തന്നെ മരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം കോവിഡ് പരിശോധനകള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
a
https://www.facebook.com/Malayalivartha