അധികാരം ഭ്രാന്തായി മാറരുത്; പാളയത്തില്‍ പട; കുഞ്ഞാലിക്കുട്ടിയെ പരോക്ഷമായി വിമര്‍ശിച്ച് കെ.എം ഷാജി; പാണക്കാട് കുടുംബത്തില്‍ നിന്നും എതിര്‍സ്വരം; പരസ്യനിലപാട് പറഞ്ഞ് യൂത്ത്‌ലീഗ്; എം.പി സ്ഥാനം അങ്ങനെ വലിച്ചെറിയണോ?

മുസ്ലിംലീഗിനുള്ളില്‍ തന്നെ പി.കെ കുഞ്ഞാലികുട്ടിക്കെതിരായ ശക്തമായ വിമര്‍ശനം ഉയരുകയാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെ പുതുതായി രംഗത്ത് വന്നിരിക്കുന്നത് മുസ്ലിംലീഗിന്റെ യൂത്ത് ഐക്കണ്‍ കൂടിയാ കെ.എം ഷാജി എം.എല്‍.എയാണ്. പരോക്ഷവിമര്‍ശനമാണ് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ അദ്ദേഹം നടത്തിയിരിക്കുന്നത്.
മത്സരിക്കലും ജയിക്കലുമല്ല രാഷ്ട്രീയ ഉത്തരവാദിത്വം, പുറത്തുനില്‍ക്കുന്നവരാണ് ഒരുപാട് ഉത്തരവാദിത്വമുള്ളവരെന്നും കെ.എം ഷാജി പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പില്‍ വിജയിച്ച ലീഗ് പ്രതിനിധികള്‍ക്ക് നാദാപുരം കുമ്മങ്കോട് ഒരുക്കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'അധികാരമില്ലെങ്കില്‍ നില്‍ക്കാനാവില്ലെന്ന രീതിയല്ല മുസ്ലീം ലീഗിന്റേത്. അധികാരത്തെ ഭ്രാന്തായി എടുക്കരുത്. ജനങ്ങള്‍ അറിഞ്ഞുകൊണ്ട് തിരഞ്ഞെടുക്കുമ്പോഴാണ് ഉത്തരവാദിത്വം കൂടുന്നത്. ജനങ്ങളേല്‍പ്പിക്കുന്ന ഉത്തരവാദിത്വമാണ് നിര്‍വ്വഹിക്കേണ്ടത്,' കെ. എം ഷാജി പറഞ്ഞു.
എം.പി സ്ഥാനം രാജിവെച്ച് പി. കെ കുഞ്ഞാലിക്കുട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണണെമെന്ന് ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനിച്ചിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കുഞ്ഞാലിക്കുട്ടി നേതൃത്വം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈന്‍ അലി ശിഹാബ് തങ്ങളും പരസ്യനിലപാടുമായി രംഗത്ത് വന്നിയിരുന്നു. പി.കെ.കുഞ്ഞാലിക്കുട്ടിയെ ഇപ്പോള്‍ കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടെന്ന് മുഈന്‍ അലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. മുസ്‌ലിം ലീഗ് നേതൃത്വം തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ മകനാണ് മുഈന്‍ അലി തങ്ങള്‍.
കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങളേയുള്ളു. യു.ഡി.എഫ്. ഭൂരിപക്ഷം നേടിയാല്‍ മന്ത്രിസഭയില്‍ ലീഗിനെ നയിക്കാന്‍ കുഞ്ഞാലിക്കുട്ടിയല്ലാതെ വേറെയാരാണുള്ളത്? കുഞ്ഞാലിക്കുട്ടിക്ക് പകരം വെയ്ക്കാന്‍ ലീഗിന് ഇപ്പോള്‍ ഒരു നേതാവില്ല. ഒരേ സമയം പാണക്കാട്ടെ കുടുംബത്തിനും അണികള്‍ക്കും സുസമ്മതനായി ലീഗിലൊരു നേതാവുണ്ടെങ്കില്‍ അത് കുഞ്ഞാലിക്കുട്ടിയാണ്.
അഖിലേന്ത്യാ തലത്തിലുള്ള കളികള്‍ തനിക്ക് പറ്റില്ലെന്ന് പാര്‍ലമെന്റിലെത്തിയ ആദ്യവര്‍ഷം തന്നെ കുഞ്ഞാലിക്കുട്ടി തിരിച്ചറിഞ്ഞിരിക്കണം. പൗരത്വ ഭേദഗതി നിയമമമോ ജമ്മു കാശ്മീര്‍ വിഷയമോ ഏറ്റെടുത്ത് അഖിലേന്ത്യാ തലത്തില്‍ പ്രക്ഷോഭം നയിക്കാനുള്ള പാടവം ലീഗിനുണ്ടായില്ല. മോദി രണ്ടാം വട്ടം കേന്ദ്രം പിടിച്ചതോടെ കുഞ്ഞാലിക്കുട്ടിയുടെ ഡല്‍ഹി ദൗത്യം അപ്രസക്തമായി. വാസ്തവത്തില്‍ 2017-ല്‍ കുഞ്ഞാലിക്കുട്ടിക്ക് പകരം ഒരു യുവനേതാവിനെയാണ് ലീഗ് ഡല്‍ഹിക്ക് വിടേണ്ടിയിരുന്നത്. പക്ഷേ, അത്തരമൊരു ദീര്‍ഘവീക്ഷണം ലീഗിനുണ്ടായില്ല.
അധികാരത്തിന്റെ കറകളില്‍നിന്ന് വിമുക്തമാവുകയും എന്നാല്‍ അധികാരത്തിന്റെ പ്രയോജനങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്ന അവസ്ഥയാണണ് എന്നും പാണക്കാട്ട് കുടുംബത്തിനുള്ളത്. ഇതിന് അവരെ സഹായിക്കുന്നത് കുഞ്ഞാലിക്കുട്ടിയെ പോലുള്ളവരാണ്. അതുകൊണ്ടുതന്നെ അധികാരത്തിന്റെ ഭൂമികയില്‍ കുഞ്ഞാലിക്കുട്ടി ഉണ്ടായിരിക്കണമെന്നത് കുഞ്ഞാലിക്കുട്ടിയെപ്പോലെ തന്നെ പാണക്കാട്ടെ കുടുംബത്തിന്റെയും ആവശ്യമാവുന്നു. പക്ഷേ പിന്‍മുറക്കാരന്‍ മുഈന്‍ അലി തങ്ങളുടെ നിലപാട് ഇപ്പോള്‍ മുസ്ലിംലീഗ് ചര്‍ച്ചചെയ്യുന്നത്. യൂത്ത് ലീഗ് പരസ്യമായി തന്നെ നിലപാട് പറയാന്‍ മടിക്കുന്നുമില്ല.
https://www.facebook.com/Malayalivartha