Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പര്‍ദ്ദയിട്ട മേയറെ വേണ്ട; ഷാജിതാ നാസറിന് വിനയായത് അതുതന്നെയാണ്; സി.പി.എമ്മിന്റെ മതേതരത്വം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഇങ്ങനെയും; സീനിയര്‍ മോസ്റ്റില്‍ നിന്നും ജൂനിയര്‍ മോസ്റ്റിലേക്കൊരു യു ടേണ്‍

26 DECEMBER 2020 03:27 PM IST
മലയാളി വാര്‍ത്ത

ആര്യാ രാജേന്ദ്രന്‍ എന്ന 21 കാരി തിരുവനന്തപുരം മേയറായതാണ് ഇന്ന് കേരളം ചര്‍ച്ചചെയ്യുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായകുറഞ്ഞ മേയറെ സൃഷ്ടിച്ചതിലൂടെ സി.പി.എം മറക്കാന്‍ ശ്രമിക്കുന്ന മറ്റൊരു മുഖമാണ്. അവരുടെ മതേതരമെന്ന കപടമുഖം. സീനിയര്‍ മോസ്റ്റിനെ വെട്ടിയാണ് കൗണ്‍സിലിലെ ജൂനിയറെ മേയറാക്കുന്നതെന്ന ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നായര്‍ സമുദായാംഗമായതാണ് ആര്യയ്ക്ക് തുണയായതെന്ന വിലയിരുത്തലുമുണ്ട്.

വള്ളക്കടവില്‍ നിന്ന് ജയിച്ച ഷാജിതാ നാസറിനെ മേയറാക്കാത്തതാണ് സോഷ്യല്‍ മീഡിയയിലെ എതിര്‍ വികാര പ്രകടനത്തിന് കാരണം. എസ് ഡിപി ഐ ഉയര്‍ത്തിയ ശക്തമായ മത്സരത്തെ അതിജീവിച്ചാണ് തുടര്‍ച്ചയായി നാലാം തവണയും എല്‍ഡിഎഫിലെ ഷാജിത നാസര്‍ വള്ളക്കടവില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്. 21 കാരിയായ ആര്യാ രാജേന്ദ്രനെ മേയറാക്കിയത് ആഘോഷമാക്കുന്നതിലൂടെ, തുടര്‍ച്ചയായി നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ട ഷാജിതാ നാസറിനെ എന്തുകൊണ്ട് മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചില്ലെന്ന ചോദ്യത്തെ അതിജീവിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്ന വിമര്‍ശനവും സോഷ്യല്‍ മീഡിയയിലുണ്ട്. സീനിയര്‍ മോസ്റ്റ് നോക്കിയാല്‍ ഇവരാണ് മേയര്‍ ആകേണ്ടിയിരുന്നത്. 'പത്മനാഭന്റെ മണ്ണില്‍ ' പര്‍ദ്ദയിട്ട ഒരാളെ മേയര്‍ ആക്കുമോ? അപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ലാ. നേരെ ഡടേണ്‍ അടിച്ച് ജൂനിയര്‍ മോസ്റ്റിനെ ആക്കി. അത് പുരോഗമനത്തിന്റെ പറ്റ് ബുക്കിലെഴുതി. അത്ര തന്നെ.

ഹസീബ് കോക്കൂര്‍ എന്നയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

96ല്‍ അച്യുതാനന്ദന്‍ മാരാരികുളത്തു തോറ്റപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന നേതാവായ പാലോളി മുഹമ്മദ് കുട്ടിയെ മുഖ്യമന്ത്രി ആക്കാതെ ഇ.കെ നായനാരെ മുഖ്യമന്ത്രി ആക്കിയ പാര്‍ട്ടിയാണ് സിപിഎം, വി എസ് അച്യുതാനന്ദന്‍ ആദ്യമായി മുഖ്യമന്ത്രി ആയപ്പോള്‍ കേരള ചരിത്രത്തില്‍ ആദ്യമായി മുസ്ലിം ന്യൂനപക്ഷത്തില്‍ നിന്ന് ഉണ്ടായ ചീഫ് സെക്രട്ടറി റിയാസുദ്ധീനെ കാര്യക്ഷമത വാദം പറഞ്ഞ് തല്‍സ്ഥാനത്ത് നിന്ന് മാറ്റിയ പാര്‍ട്ടിയും ഇതുതന്നെയാണ്.

എന്നിരിക്കെ,മേയര്‍ സ്ഥാനാര്‍ത്ഥിയും മേയര്‍ ആക്കാന്‍ ഉദ്ദേശിച്ച കൂടുതല്‍ പ്രവര്‍ത്തന പരിചയം ഉള്ള മറ്റു പലരും തോറ്റ സാഹചര്യത്തില്‍ തുടര്‍ച്ചയായി നാലാം തവണയും ജയിച്ച ഷാജിതാ നാസര്‍ മേയര്‍ ആവുമെന്ന് നിഷ്‌കളങ്കരായ വല്ല പ്രവര്‍ത്തകരോ ഷാജിതാ നാസറോ സ്വപ്‌നം കണ്ടിട്ടുണ്ടെങ്കില്‍ അത് അവരുടെ കുറ്റമാണ്.. ഈ പാര്‍ട്ടിയെ കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും ചുണണാമ്പും അറിയില്ല എന്നതാണ് സത്യം. വാല്‍കുറിപ്പ്: ആഘോഷങ്ങള്‍ പൊടിപൊടിക്കട്ടെ, നാല് തവണ വിജയിച്ചു കൊണ്ട് കഴിവ് തെളിയിച്ച മേത്തച്ചിയെ മാറ്റി നിറുത്തി, 21 വയസ്സുള്ള നല്ല നായര് കുട്ടിക്ക് പരിഗണന നല്‍കിയ പാര്‍ട്ടിയുടെ വിപ്ലവകരമായ നീക്കത്തെ കുറിച്ച് ഇനിയും വാഴ്തലുകള്‍ തുടരട്ടെ..!

തിരുവനന്തപുരത്ത് നായര്‍ മേയര്‍ വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ആര്യയെ മേയറാക്കുന്നതെന്ന വിമര്‍ശനവും സജീവമാണ്. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തില്‍ നായര്‍ പ്രസിഡന്റായി. ഇതോടെ കോര്‍പ്പറേഷനില്‍ ഈഴവ വിഭാഗത്തില്‍ നിന്നുള്ള പ്രശാന്തും എത്തി. പ്രശാന്ത് എംഎല്‍എയായപ്പോള്‍ ശ്രീകുമാര്‍ എത്തി. ഈ സാമുദായിക സമവാക്യം ഇപ്പോഴും സിപിഎം തുടരുന്നു. ജില്ലാ പഞ്ചായത്തില്‍ സംവരണമാണ് പ്രസിഡന്റ് സ്ഥാനം. അതു കൊണ്ട് കോര്‍പ്പറേഷനില്‍ നായര്‍ മേയര്‍ എത്തുന്നുവെന്ന വിലയിരുത്തലും സജീവമാണ്.

പേരൂര്‍ക്കട വാര്‍ഡില്‍ നിന്നു ജയിച്ച ജമീല ശ്രീധരന്റെ പേരാണ് ആദ്യം ഉയര്‍ന്നു കേട്ടത്. വഞ്ചിയൂരില്‍ നിന്നുള്ള ഗായത്രിബാബുവിന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ യുവ പ്രതിനിധി തന്നെ എത്തട്ടെ എന്ന ആലോചനയില്‍ ആര്യയെ തിരഞ്ഞെടുക്കുകയായിരുന്നു. മുടവന്മുഗള്‍ വാര്‍ഡില്‍ നിന്നുമാണ് ആര്യ വിജയിച്ചത്. 21 വയസ്സാണ് പ്രായം. ചുമതല ഏല്‍ക്കുന്നതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആകും ആര്യ. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് ആര്യാ രാജേന്ദ്രന്റെ പേര് മേയര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. നിലവില്‍ ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്എഫ്‌ഐയുടെ സംസ്ഥാന ഭാരവാഹിയുമാണ് ആര്യ. ആള്‍ സെയ്ന്റ്സ് കോളേജില്‍ ബിഎസ് സി ഗണിത ശാസ്ത്രം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി കൂടിയാണ് ആര്യ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (4 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (21 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (26 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (30 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (33 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (36 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (3 hours ago)

Malayali Vartha Recommends