'യുവതയ്ക്ക് ഇന്ത്യയെ ഭരിക്കാനുള്ള സമയം കൈ വന്നിരിക്കുന്നു'; നിയുക്ത തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് ആശംസകളുമായി ശരി തരൂര്‍ എം.പി

നിയുക്ത തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് ആശംസകളുമായി കോണ്‍ഗ്രസ് നേതാവ് ശരി തരൂര്‍ എം.പി രംഗത്ത്. തന്റെ ട്വിറ്ററിലൂടെയാണ് ആര്യയ്ക്ക് തരൂര്‍ ആശംസകള്‍ അറിയിച്ചത്.ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാവുന്ന 21 കാരിയായ ആര്യ രാജേന്ദ്രന് സ്നേഹപൂര്‍വ്വമായ അഭിനന്ദനങ്ങള്‍. 25 വയസ്സിന് താഴെയുള്ള 51 ശതമാനം യുവതയ്ക്ക് ഇന്ത്യയെ ഭരിക്കാനുള്ള സമയം കൈ വന്നിരിക്കുന്നുവെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ചയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ആര്യ രാജേന്ദ്രനെ സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചത്.21വയസുകാരിയായ ആര്യ രാജേന്ദ്രന്‍ ബാലസംഘം സംസ്ഥാന പ്രസിഡന്റാണ്. ഇതോടെ സംസ്ഥാനത്തെ എറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടവം ആര്യക്ക് സ്വന്തമാകും.ആര്യ രാജേന്ദ്രനെ വിളിച്ച് അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. 21 വയസില്‍ തലസ്ഥാന നഗരത്തിന്‍്റെ സാരഥ്യം ഏറ്റെടുക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ആര്യയ്ക്ക് എല്ലാ ആശംസകളും നേര്‍ന്നു.
https://www.facebook.com/Malayalivartha