ചൈനീസ് തുറമുഖങ്ങളിൽ കുടുങ്ങി ഇന്ത്യൻ കപ്പലുകൾ : ഇന്ത്യ–ഓസ്ട്രേലിയ–ചൈന ബന്ധവുമായി കൂട്ടി വായിക്കേണ്ടതില്ലെന്ന് ചൈന:ചൈനീസ് കടലിൽ നങ്കൂരമിട്ട രണ്ടു ചരക്കു കപ്പലിൽ 39 ഇന്ത്യക്കാർ

എടുത്ത തീരുമാനത്തെ ന്യായീകരിച്ച് ചൈന വീണ്ടും...അതും ഇതും തമ്മിൽ കൂട്ടി വായിക്കേണ്ട ആവശ്യമില്ലെന്നും അവ തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നും പറഞ്ഞു കൈകഴുകി ഇരിക്കുകയാണ് ചൈന.... എന്നാൽ ചൈനയുടെ ഈ നടപടി വളരെയധികം ദുർഗ്ഗം സൃഷ്ടിക്കുന്നുണ്ട്...
ചൈനീസ് തുറമുഖങ്ങളിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളും ഇന്ത്യ–ഓസ്ട്രേലിയ–ചൈന ബന്ധവും തമ്മിൽ കൂട്ടിവായിക്കേണ്ടതില്ലഎന്നാണ് ചൈനയുടെ നിലപാട്. ചൈനീസ് കടലിൽ നങ്കൂരമിട്ട രണ്ടു ചരക്കു കപ്പലിലെ 39 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണ്. മറ്റു കപ്പലുകളിൽ നിന്നുള്ളവരെ പുറത്തിറക്കിയിരുന്നു. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി,39 ഇന്ത്യക്കാരെ കരയിലിറങ്ങാൻ അനുവദിക്കുന്നില്ലെന്നും സാധനങ്ങൾ പുറത്തിറക്കാൻ അനുവദിക്കുന്നില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരിക്കുകയാണ്. എന്നാൽ ഈ നടപടിയിൽ കടുത്ത അമർഷം ഉയരുന്ന സാഹചര്യത്തിലാണ് അതിനു മറുപടിയായി ചൈനയുടെ പ്രസ്താവന വന്നിരിക്കുന്നത്.
ചൈനയുടെ ഇത്തരത്തിലുള്ള വ്യത്യസ്തമായ നിലപാടിൽകപ്പലിൽ ഉള്ളവർക്ക് വലിയ മാനസിക പിരിമുറുക്കമാണ് ഈ അപ്രതീക്ഷിത നിലപാട് സൃഷ്ടിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. നിറയെ ചരക്കുകളുമായി എംവി ജഗ് ആനന്ദ് എന്ന ചരക്കുകപ്പൽ ജൂൺ 23 മുതൽ 13 നാവികരുമായി ചൈനയുടെ ഹേബിയ പ്രവിശ്യയിൽ കരയിൽ അടുപ്പിക്കാൻ അനുവാദവും കാത്ത് കിടക്കുകയാണ്. 16 നാവികരുമായി എംവി അനസ്തേഷ്യയും സെപ്റ്റംബർ 20 മുതൽ കയോഫോഡിയൻ തീരത്ത് നങ്കൂരമിടുകയാണെന്നും ശ്രീവാസ്തവ അറിയിച്ചു. കപ്പൽ തുറമുഖത്ത് അടുപ്പിക്കുന്നതിനായും നാവികർക്ക് പുറത്തിറങ്ങുന്നതിനായും ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസി ചൈനയുമായി നിരന്തര ചർച്ചയിൽ ഏർപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനയ്ക്കു മുന്നറിയിപ്പായി ബംഗാൾ ഉൾക്കടലിൽ ആരംഭിച്ച ‘മലബാർ 2020’ നാവികാഭ്യാസവുമായി ബന്ധപ്പെട്ടാണ് ചൈന ഇത്തരത്തിൽ നിലപാട് സ്വീകരിക്കുന്നതെന്നാണ് ഇന്ത്യ ഉയർത്തുന്ന വാദം. എന്നാൽ നാവികാഭ്യാസവുമായി ഇതിന് യാതൊരു ബന്ധമില്ലെന്നാണ് അവർ ഉയർത്തുന്ന വാദം. ചൈനയുടെ ക്വാറന്റീൻ നിബന്ധനകളുടെ ഭാഗമാണെന്നും ചൈന അറിയിക്കുകയുണ്ടായി. ‘ക്വാറന്റീൻ നടപടികളിൽ ചൈനയ്ക്ക് വ്യക്തമായ വ്യവസ്ഥകളുണ്ട്. ഇക്കാര്യത്തിൽ, ചൈന ഇന്ത്യൻ പക്ഷവുമായി ആശയവിനിമയം നടത്തുകയും അവരുടെ അഭ്യർഥനകളോട് പ്രതികരിക്കുകയും അവർക്ക് ആവശ്യമായ സഹായം നൽകുകയും ചെയ്യുന്നുണ്ട്’ എന്നും ചൈന വിദേശകാര്യ വക്താവ് വാങ് വെൻബിൻ അറിയിക്കുകയുണ്ടായി.
ക്വാറന്റീൻ നിബന്ധനകൾ പാലിച്ചു കൊണ്ട് കപ്പൽ ക്രൂവിൽ മാറ്റം വരുത്താൻ ചൈന അനുവദിക്കുന്നുണ്ട്. എന്നാൽ ജിൻതാങ് പോർട്ട് ആ പട്ടികയിൽ ഉൾപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഫോഡിയൻ തീരത്തെ കുറിച്ച് വെൻബിൻ പരാമർശിച്ചില്ല. നാവികാഭ്യാസവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ജൂണിൽ കിഴക്കൻ ലഡാക്കിൽ ഉണ്ടായ സംഘർഷത്തിനു പിന്നാലെ ഇന്ത്യയും ചൈനയുമായുള്ള ബന്ധം വഷളായിരുന്നു. ഇന്ത്യയുമായി ചേർന്നു യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ നടത്തുന്ന ഏറ്റവും വലിയ നാവിക അഭ്യാസമായ ‘മലബാർ 2020’ സൈനികമായും സാമ്പത്തികമായും ചൈന ഉയർത്തുന്ന വെല്ലുവിളിക്കുള്ള മുന്നറിയിപ്പാണെന്നതും ചൈനയ്ക്ക് അസ്വസ്ഥതകൾ ഉളവാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha