എന്റെ സഹോദരനെ വെട്ടി നുറുക്കിയത് അയാളാണ്: മഞ്ഞ ചരടിന് മൂന്നു മാസത്തെ ആയുസ്സേ ഉണ്ടാകൂള്ളുവെന്ന് ഭീഷണിപ്പെടുത്തിയിരുന്നു: ഹൃദയം നുറുങ്ങുന്ന വെളിപ്പെടുത്തലുമായി സഹോദരൻ

ഞെട്ടിക്കുന്ന കൊലപാതക വാർത്തകേട്ടാണ് കേരളം ഇന്ന് ഉറക്കം എഴുന്നേറ്റത്. യുവാവിനെ വെട്ടി കൊലപ്പെടുത്തിയ വാർത്ത എല്ലാവരെയും വിഷമത്തിൽ ആഴ്ത്തിയിരുന്നു. പാലക്കാട്ടെ തേങ്കുറിശ്ശിയിൽ ആണ് ജാതിക്കൊലയ്ക്ക് ഇരയായി അനീഷ് എന്ന യുവാവ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യാപിതാവ് പ്രഭുകുമാർ പോലീസ് കസ്റ്റഡിയിൽ. അതേസമയം മരണം ദുരഭിമാനക്കൊല എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ബന്ധുക്കൾ മാത്രമല്ല അതിനെ സാധൂകരിക്കുന്ന തെളിവുകളും അവർ നിരത്തുന്നുണ്ട്.
മരണം ദുരഭിമാനക്കൊലയെന്നാണ് കൊല്ലപ്പെട്ട അനീഷിന്റെ ബന്ധുക്കളുടെ ആരോപണം. കസ്റ്റഡിയിലായ അനീഷിന്റെ ഭാര്യാപിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ മാത്രമേ ദുരഭിമാനക്കൊലയെന്ന് പറയാൻ കഴിയൂ എന്നാണ് പാലക്കാട് ഡിവൈഎസ്പി പറഞ്ഞത്.
അനീഷിന്റെ ഭാര്യാപിതാവ് നേരത്തെ ഭീഷണിമുഴക്കിയിരുന്നുവെന്നാണ് അനീഷിന്റെ സഹോദരൻ അരുൺ പറഞ്ഞത്. "അവർ ബൈക്കിൽ വന്നാണ് ചെയ്തത്. മൂന്നുമാസത്തിനുള്ളിൽ എല്ലാം അവസാനിപ്പിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു. മൂന്ന് മാസം മാത്രമേ മഞ്ഞച്ചരടിന് മൂല്യമുണ്ടാവൂ എന്ന് പിതാവ് പ്രഭുകുമാർ ഹരിതയെ ഭീഷണിപ്പെടുത്തിയിരുന്നു", അരുൺ വ്യക്തമാക്കി.
മൂന്നുമാസം മുൻപാണ് അനീഷിന്റെയും ഹരിതയുടെയും വിവാഹം നടന്നത്. ജാതിവ്യത്യാസമുണ്ടെന്നും മൂന്നുമാസത്തിൽ കൂടുതൽ ഒരുമിച്ച് കഴിയാൻ അനുവദിക്കില്ലെന്നും ഇവർ ഭീഷണി മുഴക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു
കൊല നടത്തിയ ശേഷം ഒളിവിൽപ്പോയ പ്രതിയെ കോയമ്പത്തൂരിലെ ബന്ധുവീട്ടിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. കൊലനടന്ന വെള്ളിയാഴ്ച തന്നെ അനീഷിന്റെ ഭാര്യയുടെ അമ്മാവൻ സുരേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പാലക്കാട്ടെ തേൻകുറിശ്ശിയിൽ വെള്ളിയാഴ്ച ആറരയോടെയാണ് കൊലപാതകം നടന്നത്. അനീഷും സഹോദരനും കൂടി ബൈക്കിൽ പോവുകയായിരുന്നു. സമീപത്തെ കടയിൽ സോഡ കുടിക്കാനായി ബൈക്ക് നിർത്തിയപ്പോൾ പ്രഭുകുമാറും സുരേഷും ചേർന്ന് അനീഷിനെ ആക്രമിക്കുകയായിരുന്നു.
കഴുത്തിനും കാലിനുമാണ് അനീഷിന് വെട്ടേറ്റത്. അനീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഹരിതയുടെ അച്ഛൻ പ്രഭുകുമാറും സുരേഷുമാണ് കൊലയ്ക്കു പിന്നിലെന്ന് സംശയിക്കുന്നതായി പാലക്കാട് ഡി.വൈ.എസ്.പി. പി. ശശികുമാർ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha