വിവാഹ ഫോട്ടോ നവ മാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ ശാഖയും അരുണും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി വീട്ടുജോലിക്കാരി; അമ്പത്തിയൊന്ന് വയസ്സുകാരിയെ 26കാരന്‍ കല്യാണം കഴിച്ചതുള്‍പ്പെടെ ദുരൂഹത; വിവാഹം വേണ്ടെന്ന് വച്ച ശാഖയെ അരുൺ പ്രണയിച്ചത് സ്വത്ത് മോഹിച്ചെന്ന് ബന്ധുക്കൾ; ത്രേസ്യാപുരം സ്വദേശിനി ശാഖാകുമാരിയുടെ കൊലപാതകത്തിന് പിന്നാലെ പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്

ത്രേസ്യാപുരം സ്വദേശിനി ശാഖാകുമാരിയുടെ കൊലപാതകത്തിന് പിന്നാലെ പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്. കാരക്കോണം ത്രേസ്യാപുരം സ്വദേശി ശാഖാ കുമാരിയെ ഇന്ന് പുലര്‍ച്ചെ വീടിനുള്ളില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
അമ്പത്തിയൊന്ന് വയസ്സുകാരിയെ 26കാരന്‍ കല്യാണം കഴിച്ചതുള്‍പ്പെടെ ദുരൂഹതകള്‍ ഏറെ. ക്രിസ്തുമസ് ആഘോഷത്തിന് ശേഷമാണ് ഇവരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്രിസ്തുമസ് അലങ്കാരത്തിനായി ഉണ്ടായിരുന്ന ലൈറ്റുകളുടെ വയറുകള്‍ മൃതദേഹത്തില്‍ കുരുങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഇവരുടെ വിവാഹം സംബന്ധിച്ചും പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് വിവരം.
ബ്യൂട്ടീഷ്യനായിരുന്ന ശാഖാ കുമാരി വിവാഹം വേണ്ടെന്ന് വച്ചാണ് കഴിഞ്ഞത്. പിന്നീട് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഭാഗമായി. ഇതിനിടെയാണ് സാമ്പത്തികമായി ഏറെ മുന്നില്‍ നില്‍ക്കുന്ന ശാഖയുമായി അരുണ്‍ പ്രണയത്തിലാകുന്നത്. ആശുപത്രിയിലെ ഇലക്‌ട്രീഷ്യനായിരുന്നു അരുണ്‍. വയസാംകാലത്തെ കല്യാണത്തെ ബന്ധുക്കള്‍ എതിര്‍ക്കുകയും ചെയ്തു. സ്വത്ത് മോഹിച്ചാകും കല്യാണം എന്ന സൂചനയും നല്‍കി. ഇതൊന്നും വകവയ്ക്കാതെയായിരുന്നു വിവാഹം.
വിവാഹ ഫോട്ടോ നവ മാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ ശാഖയും അരുണും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി വീട്ടുജോലിക്കാരി പറഞ്ഞു. ബാലരാമപുരം സ്വദേശിയാണ് അരുണ്‍. മരണത്തില്‍ ഡോക്ടര്‍മാര്‍ സംശയമുന്നയിച്ചതോടെയാണ് പൊലീസ് അരുണിനെ കസ്റ്റഡിയിലെടുത്തത്. ശാഖാ കുമാരിയുടെ ബന്ധുക്കളും മരണത്തില്‍ ദുരൂഹതയാരോപിക്കുന്നുണ്ട്. സ്ത്രീയുടെ സ്വത്ത് മോഹിച്ചാണ് അരുണ്‍ വിവാഹത്തിന്? താല്‍പര്യം പ്രകടിപ്പിച്ചതെന്ന സംശയം ശാഖാ കുമാരിയുടെ ബന്ധുക്കള്‍ക്കുണ്ടായിരുന്നു.
അതിനിടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഭര്‍ത്താവായ ബാലരാമപുരം സ്വദേശി അരുണ്‍(28) കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ വ്യക്തതക്കായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ് പൊലീസ്.
https://www.facebook.com/Malayalivartha