51കാരിയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു... കുട്ടികള്‍ വേണമെന്ന ശാഖയുടെ ആവശ്യം പലതവണ ഇരുവരും തമ്മിലുള്ള കലഹത്തിനുകാരണമായിതായി പ്രദേശവാസികള്‍

തിരുവനന്തപുരത്ത് 51കാരി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അരുണി(28)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി (51)യാണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. കുട്ടികളെ ചൊല്ലി ഇരുവരും പലതവണ കലഹം ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ മാധ്യമങ്ങളോട് പറയുന്നത്. കുഞ്ഞുങ്ങള്‍ വേണമെന്ന് ശാഖ അരുണിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കുട്ടികള്‍ വേണ്ട എന്ന നിലപാട് ആയിരുന്നു അരുണ്‍ സ്വീകരിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് പലതവണ ഇവര്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.രണ്ട് വര്‍ഷം മുന്‍പാണ് ഇരുവരും പരിചയപ്പെടുന്നത്. ഈ പരിചയം പ്രണയത്തിലേക്കും ശേഷം വിവാഹത്തിലേക്കും നയിക്കുകയായിരുന്നു. ഭാര്യ ഷോക്കേറ്റ് വീണുവെന്നായിരുന്നു അരുണ്‍ നാട്ടുകാരോടും ആശുപത്രിയിലും പറഞ്ഞത്. ആശുപത്രിയില്‍ എത്തിക്കുമ്‌ബോള്‍ ശാഖയ്ക്ക് ജീവനുണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha