മന്ത്രി സുനില്‍ കുമാറിനെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയത് അയല്‍വാസി

മന്ത്രി വിഎസ് സുനില്‍ കുമാറിനെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയ ആളെ പൊലീസ് തിരച്ചറിഞ്ഞു. ദുബായിലുള്ള തൃശൂര്‍ കണിമംഗലം സ്വദേശി സുജിന്‍ ആണ് മന്ത്രിയെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. മന്ത്രിയുടെ അയല്‍വാസിയാണ് സുജിന്‍. മദ്യലഹരിയിലാണ് മന്ത്രിയെ ഭീഷണിപ്പെടുത്തിയതെന്നും സുജീബ് പോലീസിനോട് പറഞ്ഞിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്ബാണ് മന്ത്രി വി.എസ്. സുനില്‍കുമാറിന് ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. ഇന്റര്‍നെറ്റ് കോളില്‍ നിന്നാണ് വധഭീഷണി ഉണ്ടായത്. ഇതു സംബന്ധിച്ച് ഡിജിപിക്ക് മന്ത്രി പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് മന്ത്രിയുടെ അയല്‍ക്കാരന്‍ തന്നെയാണ് ദുബായില്‍നിന്ന് ഫോണ്‍വിളിച്ചതെന്ന് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha