51കാരിയെ 26കാരന്‍ പ്രണയം നടിച്ച് വിവാഹം ചെയ്തു; വിവാഹശേഷം 51കാരിയായ ഭാര്യയെ ഇല്ലാതാക്കാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണം വെളുപ്പെടുത്തി കാര്യസ്ഥന്‍

51കാരിയെ 26കാരന്‍ പ്രണയം നടിച്ച് വിവാഹം ചെയ്തതിന് പിന്നിലെ കരണം വെളിപ്പെടുത്തിയിരിക്കുകയാണ് ദമ്ബതികളുടെ വീട്ടില്‍ കാര്യസ്ഥനായി ജോലി നോക്കുന്ന വിജയകുമാര്‍. ശാഖയും 26കാരനായ താനും തമ്മിലുണ്ടായിരുന്ന പ്രായവ്യത്യാസം അരുണിന് അപമാനമായി തോന്നിയിരുന്നുവെന്നും ഇതുകാരണം ശാഖയോട് അരുണ്‍ തനിക്ക് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായും വിജയകുമാര്‍ വ്യക്തമാക്കുന്നു.എന്നാല്‍ ശാഖ ഇതിനു തയ്യാറായിരുന്നില്ല എന്നാണു വിജയകുമാര്‍ പറയുന്നത്. ഏകദേശം രണ്ടുമാസം മുന്‍പ് മാത്രമാണ് അരുണ്‍കുമാര്‍ ശാഖയെ വിവാഹം കഴിച്ചിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ശാഖ മരണപ്പെട്ടത്. ഷോക്കടിച്ചതാണ് മരണകാരണമെന്നാണ് അരുണ്‍ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്.ശനിയാഴ്ച രാവിലെയാണ് ശാഖയെ കാരക്കോണം ത്രേസ്യാപുരത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍നിന്ന് ഷോക്കേറ്റെന്നായിരുന്നു അരുണ്‍ മൊഴി നല്‍കിയത്. എന്നാല്‍ സമീപവാസികളും ശാഖയുടെ മൃതദേഹം പരിശോധിച്ച ഡോക്ടര്‍മാരും മരണത്തില്‍ സംശയമുന്നയിച്ചതോടെ പോലീസ് അരുണിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ശാഖ ഷോക്കേറ്റ് മരിച്ചതാണെന്ന വാദത്തില്‍ ഉറച്ചുനിന്ന അരുണ്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിലാണ് കൊലപാതകമെന്ന് സമ്മതിച്ചത്.
സമ്ബന്നയായ ശാഖയും 26കാരനായ അരുണും പ്രണയിച്ച് വിവാഹിതരായതാണെന്നാണ് നാട്ടുകാര്‍ നല്‍കുന്നവിവരം. രണ്ട് മാസം മുമ്ബായിരുന്നു വിവാഹ ചടങ്ങ്. എന്നാല്‍ വിവാഹത്തിന് പിന്നാലെ ദമ്ബതിമാര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നെന്ന് ശാഖയുടെ അമ്മയെ ശുശ്രൂഷിക്കുന്ന ഹോംനഴ്‌സ് വെളിപ്പെടുത്തി. വിവാഹ ഫോട്ടോ പുറത്തായതാണ് അരുണിനെ പ്രകോപിപ്പിച്ചത്. ഇതുവരെ വിവാഹം രജിസ്റ്റര്‍ ചെയ്യാതിരുന്നതും വഴക്കിന് കാരണമായി. നേരത്തെ വീട്ടിലെ വൈദ്യുതമീറ്ററില്‍നിന്ന് കണക്ഷനെടുത്ത് ശാഖയെ ഷോക്കേല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നതായും രേഷ്മ വെളിപ്പെടുത്തി. കഴിഞ്ഞദിവസം വരെ ഭര്‍ത്താവിന് വേണ്ടി ശാഖ വ്രതമെടുത്തിരുന്നു. വെള്ളിയാഴ്ചയാണ് വ്രതം അവസാനിച്ചതെന്നും രേഷ്മ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് മാസമായി ശാഖയുടെ വീട്ടിലെ ഹോംനഴ്‌സാണ് രേഷ്മ.
https://www.facebook.com/Malayalivartha