രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങളുമായി മോഹന്‍ലാല്‍

രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങളുമായി മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍. തലസ്ഥാന നഗരിയിലെ നിയുക്ത മേയറെ ഫോണില്‍ വിളിച്ചാണ് മോഹന്‍ലാല്‍ അഭിനന്ദനം അറിയിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട നഗരമാണ് തിരുവനന്തപുരം. അതിനെ മനോഹരമായ രീതിയില്‍ കൊണ്ടുപോവാന്‍ ആര്യയ്ക്ക് കഴിയട്ടെ എന്ന് മോഹന്‍ലാല്‍ ആശംസിച്ചു.
എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും താരം ആര്യയോട് പറഞ്ഞു. ലാലേട്ടന്റെ വീടിന്റെ അടുത്താണ് തന്റെ വീടെന്നും കാണാമെന്നും ആര്യ താരത്തോട് പറഞ്ഞു. 2872 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രീകലയെ പരാജയപ്പെടുത്തിയാണ് ആര്യ വിജയിച്ചത്.
ജില്ലയിലെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു ആര്യ. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ മേയര്‍ സ്ഥാനത്തെക്ക് ഉയര്‍ത്തിക്കാട്ടിയ ജമീല ശ്രീധരനെ മേയറാക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രന് നറുക്ക് വീഴുന്നത്.
ആള്‍ സെയിന്റ്‌സ് കോളേജിലെ ബി.എസ്.സി മാത്സ് വിദ്യാര്‍ത്ഥിയായ ആര്യ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha