പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് തിങ്കളാഴ്ച ചോദ്യം ചെയ്യും

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് തിങ്കളാഴ്ച ചോദ്യം ചെയ്യും. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് ചോദ്യം ചെയ്യല്‍ നടക്കുക. രാവിലെ ഒന്‍പത് മുതല്‍ 12 വരേയും വൈകിട്ട് മൂന്ന് മുതല്‍ അഞ്ചുവരേയുമാണ് സമയം അനുവദിച്ചിട്ടുള്ളത്. വിജിലന്‍സ് ഡിവൈ.എസ്പി ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുക.
https://www.facebook.com/Malayalivartha