സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകളുടെ തീയതി ഈ മാസം 31ന് പ്രഖ്യാപിക്കും

സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകളുടെ തീയതി ഈ മാസം 31ന് പ്രഖ്യാപിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാല്‍ തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പരീക്ഷകള്‍ കാണില്ലെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.
അതേസമയം കേരളത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ നടത്തും. . എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകള്‍ ജനുവരി നാലുമുതല്‍ ആരംഭിക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കോളേജുകളിലും ജനുവരി നാലുമുതല്‍ അദ്ധ്യയനം ആരംഭിക്കും.
https://www.facebook.com/Malayalivartha