തന്റെ മകനുണ്ടായതുപോലുള്ള ദുരന്തം വീണ്ടും ആവര്‍ത്തിക്കുന്നതില്‍ വിഷമമുണ്ടെന്ന് കെവിന്റെ അച്ഛന്‍... പ്രതികള്‍ക്ക് മതിയായ ശിക്ഷ ലഭിക്കണം, കുറ്റക്കാരെ ഒരിക്കലും സംരക്ഷിക്കരുതെന്നും അദ്ദേഹം

തന്റെ മകനുണ്ടായതുപോലുള്ള ദുരന്തം വീണ്ടും ഉണ്ടായിക്കാണുന്നതില്‍ വിഷമമുണ്ടെന്ന് കോട്ടയത്തെ ദുരഭിമാനക്കൊലയിലെ ഇര കെവിന്റെ അച്ഛന്‍ കോട്ടയം നട്ടാശ്ശേരി പ്ലാത്തറ ജോസഫ്.ദാരുണമായ സംഭവമാണ് പാലക്കാട് ഉണ്ടായത്. വീണ്ടും വീണ്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ആശങ്കയുണ്ട്. പ്രതികള്‍ക്ക് മതിയായ ശിക്ഷ ലഭിക്കണം. കുറ്റക്കാരെ ഒരിക്കലും സംരക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇതാദ്യമായി ദുരഭിമാനക്കൊലക്കുറ്റം ചുമത്തിയ കെവിന്‍ കേസില്‍ 10 പ്രതികള്‍ക്കും ഇരട്ടജീവപര്യന്തം തടവും 4.85 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.
വധശിക്ഷവരെ നല്‍കാനുള്ള കുറ്റം കണ്ടെത്തിയെങ്കിലും പ്രതികളുടെ പ്രായവും ഇതിന് മുമ്പ് ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തതും പരിഗണിച്ച് അത് നല്‍കുന്നില്ലെന്ന് കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.കോട്ടയം നട്ടാശ്ശേരി പ്ലാത്തറയില്‍ കെവിന്‍ ജോസഫി(24)നെ 2018 മേയ് 28നാണ് കൊലപ്പെടുത്തിയ നിലയില്‍ തെന്‍മല ചാലിയേക്കര പുഴയില്‍ കണ്ടെത്തിയത്.
ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന്‍ മറ്റൊരു സമുദായത്തിലുള്ള തെന്മല സ്വദേശിനിയായ നീനുവിനെ വിവാഹം കഴിച്ചതിന്റെ വിരോധത്തിലാണ് കൊലപാതകം.
https://www.facebook.com/Malayalivartha