സ്വത്തില്‍ കണ്ണ് മഞ്ഞളിഞ്ഞപ്പോള്‍ പ്രായമൊന്നും നോക്കിയില്ല.... വിവാഹശേഷം പ്രായവ്യത്യാസമൊരു അപമാനമായി തോന്നി, വഴക്ക് പതിവായതോടെ വിവാഹമോചനത്തിനു ശ്രമം, പക്ഷെ അതു ഫലിക്കാതായപ്പോള്‍ ഒടുവില്‍ 29കാരന്‍ ചെയ്തത്......

സ്വത്തില്‍ കണ്ണ് മഞ്ഞളിഞ്ഞപ്പോള്‍ പ്രായമൊന്നും നോക്കിയില്ല.... വിവാഹശേഷം പ്രായവ്യത്യാസമൊരു അപമാനമായി തോന്നി, വഴക്ക് പതിവായതോടെ വിവാഹമോചനത്തിനു ശ്രമം, പക്ഷെ അതു ഫലിക്കാതായപ്പോള്‍ ഒടുവില്‍ 29കാരന്‍ ചെയ്തത്...... ത്രേസ്യാപുരം സ്വദേശി ശാഖാകുമാരിയുടെ (51) വിവാഹം അറിഞ്ഞ് അമ്പരന്ന നാട്ടുകാര്‍ അവരുടെ മരണം അറിഞ്ഞപ്പോള്‍ ശരിക്കും നടുങ്ങി.
ആദ്യം ശാഖയ്ക്ക് ഷോക്കേറ്റതാണെന്ന് എല്ലാവരോടും പറഞ്ഞ ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണ്‍ (29) പൊലീസിന്റെ ചോദ്യംചെയ്യലില്‍ പിടിച്ചുനില്‍ക്കാനാവാതെ കുറ്റം സമ്മതിക്കുകയായിരുന്നു. രണ്ടുമാസം മുന്‍പ് മതാചാര പ്രകാരമായിരുന്നു വിവാഹമെങ്കിലും പിന്നീട് പ്രായവ്യത്യാസം അരുണിന് അപമാനമായി തോന്നിയെന്ന് കാര്യസ്ഥന്‍ വിജയകുമാര്‍ പറഞ്ഞു.ഭൂസ്വത്തില്‍ കണ്ണുവച്ചായിരുന്നു ശാഖയെ വിവാഹം ചെയ്തതെങ്കിലും തമ്മില്‍ വഴക്ക് പതിവായിരുന്നു. പത്താംകല്ല് സ്വദേശി എന്നു മാത്രമാണ് അരുണിനെപ്പറ്റി നാട്ടുകാര്‍ക്കുള്ള വിവരം.
അരുണിന്റെ പെരുമാറ്റത്തില്‍ ആദ്യംമുതലേ നാട്ടുകാര്‍ക്കു സംശയങ്ങളുണ്ടായിരുന്നു.ഷോക്കേല്‍പിച്ചാണു കൊന്നതെന്നും വിവാഹമോചനം നടക്കാത്തതിനാലായിരുന്നു കൃത്യമെന്നും അരുണ്‍ ഏറ്റുപറഞ്ഞെന്നാണു പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha