മാതാവിന്റെ ആശുപത്രിവാസം പ്രണയത്തിനു തുടക്കമായി.... ശാഖ തന്നെ വിവാഹത്തിന് മുന്‍കൈയെടുത്തു.... വിവാഹദിവസം അരുണിന്റെ അഞ്ച് സുഹൃത്തുക്കള്‍ മാത്രമെത്തിയത് നാട്ടുകാരില്‍ സംശയമുളവാക്കിയിരുന്നു... വിവാഹ ദിവസം തന്നെ ശാഖയുമായി കലഹിച്ച് പുറത്ത് കറങ്ങാന്‍ പോയി, പിന്നെ വഴക്ക് പതിവായി, വിവാഹ ഫോട്ടോ സമൂഹമാദ്ധ്യമങ്ങളില്‍ ശാഖ പങ്കുവച്ചതോടെ പകയായി, ഒടുവില്‍....

മാതാവിന്റെ ആശുപത്രിവാസം പ്രണയത്തിനു തുടക്കമായി.... ശാഖ തന്നെ വിവാഹത്തിന് മുന്‍കൈയെടുത്തു.... വിവഹാദിവസം അരുണിന്റെ അഞ്ച് സുഹൃത്തുക്കള്‍ മാത്രമെത്തിയത് നാട്ടുകാരില്‍ സംശയമുളവാക്കിയിരുന്നു... വിവാഹ ദിവസം തന്നെ ശാഖയുമായി കലഹിച്ച് പുറത്ത് കറങ്ങാന്‍ പോയി, പിന്നെ വഴക്ക് പതിവായി, വിവാഹ ഫോട്ടോ സമൂഹമാദ്ധ്യമങ്ങളില്‍ ശാഖ പങ്കുവച്ചതോടെ പകയായി. പിന്നെ എങ്ങനെയും ശാഖയെ ഇല്ലാതാക്കാനായിരുന്നു അരുണിന്റെ ശ്രമം.
ശാഖയുടെ ആദ്യ വിവാഹമായിരുന്നു. വിവാഹത്തിന് പത്തുലക്ഷം രൂപയും കാറും അരുണിന് നല്‍കി. വിവാഹസമയത്ത് ശാഖ ധരിച്ചിരുന്ന അഞ്ചര ലക്ഷത്തിന്റെ ഡയമണ്ട് നെക്‌ലെസ് ഇപ്പോള്‍ കാണാതായിട്ടുണ്ട്. ശാഖയാണ് വിവാഹം നടത്താന്‍ മുന്‍കൈയെടുത്തത്. വിവാഹ ക്ഷണക്കത്ത് ഇല്ലായിരുന്നില്ലെങ്കിലും എല്ലാവരെയുംനേരില്‍ക്കണ്ട് ക്ഷണിച്ചിരുന്നു. വിവാഹദിവസം അരുണിന്റെ കൂടെ ആകെ അഞ്ച് സുഹൃത്തുക്കള്‍ മാത്രമാണെത്തിയത്.
വീട്ടുകാരോ ബന്ധുക്കളോ ഉണ്ടായിരുന്നില്ല. ഇതു നാട്ടുകാരില്‍ സംശയമുണര്‍ത്തിയിരുന്നു. വിവാഹബന്ധം രഹസ്യമായി സൂക്ഷിക്കാന്‍ അരുണ്‍ ശ്രമിച്ചിരുന്നതായും നാട്ടുകാര്‍ മൊഴിനല്‍കി. വിവാഹദിവസം തന്നെ ശാഖയുമായി ഉടക്കിലായിരുന്നു അരുണ്‍. റിസപ്ഷനിടെ ഇറങ്ങിപ്പോയ അരുണ്‍ കാറുമായി സമീപ പ്രദേശങ്ങളില്‍ കറങ്ങുകയായിരുന്നു. പിന്നീട് അസ്വാരസ്യങ്ങള്‍ പതിവായി. ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്കായി പഞ്ചായത്ത് ഓഫീസിലെത്തിയിരുന്നു. വിവാഹഫോട്ടോ ശാഖ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചതോടെ വഴക്ക് രൂക്ഷമായി.
ഫോട്ടോ കണ്ട് കൂട്ടുകാര്‍ തന്നെ അപമാനിച്ചെന്നു പറഞ്ഞായിരുന്നു വഴക്ക്. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനെ ചൊല്ലിയും വഴക്കായിരുന്നു. ഇവര്‍ തമ്മില്‍ ആഴ്ചകളായി വഴക്കാണെന്ന് മൂന്ന് മാസമായി ശാഖയുടെ വീട്ടിലുണ്ടായിരുന്ന ഹോംനഴ്‌സ് രേഷ്മ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്
"
https://www.facebook.com/Malayalivartha