ശബരിമല നട അടച്ചു... 41 ദിവസത്തെ മണ്ഡല കാലത്തിനു സമാപനം കുറിച്ച് ഇന്നലെരാത്രി 9മണിക്ക് ഹരിവരാസനം പാടി നട അടച്ചു. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും. ജനുവരി 14 നാണ് മകരവിളക്ക്

ശബരിമലയില്‍ 41 ദിവസത്തെ മണ്ഡല കാലത്തിനു സമാപനം കുറിച്ച് ഇന്നലെരാത്രി 9മണിക്ക് ഹരിവരാസനം പാടി നട അടച്ചു. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും. ജനുവരി 14 നാണ് മകരവിളക്ക്.ഭക്ത ജനത്തിരക്കില്ലാതെയുള്ള കൊവിഡ് പശ്ചാത്തല തീര്‍ത്ഥാടനത്തിനാണ് പരിസമാപ്തിയായത്. കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി തുടക്കത്തില്‍ തീര്‍ഥാടകരുടെ എണ്ണം ആയിരമായി പരിമിതപ്പെടുത്തിയിരുന്നു.
പിന്നീട് ബന്ധപ്പെട്ട കമ്മിറ്റികളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ രണ്ടായിരമായും തുടര്‍ന്ന് മൂവായിരമായും ഭക്തരുടെ എണ്ണം വര്‍ധിപ്പിച്ചു. മണ്ഡല പൂജയ്ക്കും മകരവിളക്കിനും അയ്യായിരവുമാക്കി. കൊവിഡ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച ശേഷം മാത്രമാണ് നിലയ്ക്കലില്‍ നിന്ന് ഭക്തരെ പമ്ബയിലേക്കും തുടര്‍ന്ന് സന്നിധാനത്തേക്കും പ്രവേശിപ്പിച്ചത്.
ഇതിനായി നിലയ്ക്കലില്‍ ലാബ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കിയിരുന്നു. ഇതിന് പുറമേ ഭക്തരെത്തുന്ന സ്ഥലങ്ങളെല്ലാം കൃത്യമായ ഇടവേളകളില്‍ അണുനശീകരണവും നടത്തി.
"
https://www.facebook.com/Malayalivartha