കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി ഗുരുവായൂര്‍ക്ഷേത്രം.. ദിവസേന 3000 പേര്‍ക്ക് ദര്‍ശനാനുമതി

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി ഗുരുവായൂര്‍ക്ഷേത്രം. ദിവസേന 3000 പേര്‍ക്ക് ദര്‍ശനാനുമതി നല്‍കുന്നതാണ് പുതിയ തീരുമാനം. ജില്ലാ മെഡിക്കല്‍ സംഘമാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. നിലവില്‍ 2000 പേരെയാണ് പ്രതിദിനം ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നുള്ള സംഘമെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചത്.
ക്ഷേത്രത്തില്‍ കൃത്യമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്. നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുമ്പോഴും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha