മകളെ നടുറോഡില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നു; കാമുകനെയും കാമുകിയെയും പോലീസ് പൊക്കി; ഇനി വാസം ജയിലില്‍; കാമുകന്‍ രണ്ടു തവണ വിവാഹിതനും നിരവധി കേസുകളിലെ പ്രതിയും

ഇങ്ങനെയും സ്ത്രീകള്‍? അങ്ങനെ അല്ലാതെ മറ്റൊരു തരത്തിലും ഈ വാര്‍ത്ത കേള്‍ക്കുന്നവര്‍ക്ക് പ്രതികരിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. പട്ടിയെയും പൂച്ചയെയും അല്ല സ്വന്തം മക്കളെയാണ് ഈ അമ്മ നടുറോഡില്‍ ഉപേക്ഷിച്ചത്. ആവശ്യം കാമുകനൊപ്പം ഒളിച്ചൊടാന്‍. പത്തനംതിട്ടയില്‍ നിന്നുമാണ് കേരളത്തെ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വരുന്നത്. ഒന്‍പതും പതിമൂന്നും വയസുള്ള ആണ്‍കുട്ടികളെ റോഡിലുപേക്ഷിച്ചിട്ട് കാമുകനോടൊപ്പം പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ബീന(38) യാണ് അറസ്റ്റിലായത്.
കാമുകനായ രതീഷിനൊപ്പം ഡിസംബര്‍ 14 നാണ് ബീന നാടുവിട്ടത്. മക്കളെ മക്കളെ മലയാലപ്പുഴയിലുള്ള ബന്ധുവീടിന് സമീപം റോഡിലുപേക്ഷിച്ചിട്ട് ബീന രതീഷിനൊപ്പം പോയതെന്ന് പോലീസ് പറഞ്ഞു. ചെന്നൈ, രാമേശ്വരം, തേനി, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ സഞ്ചരിച്ചശേഷം തിരികെ നാട്ടിലെത്തി കടമ്മനിട്ടയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ രഹസ്യമായി കഴിയവേയാണ് ഇരുവരും പോലീസ് പിടിയിലായത്. സിം കാര്‍ഡ് മാറ്റി ഉപയോഗിച്ചായിരുന്നു ഇവരുടെ സഞ്ചാരം.
ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. ബീന അട്ടക്കുളങ്ങര സബ് ജയിലിലും രതീഷ് കൊട്ടാരക്കര സബ്ജയിലിലുമാണ്. തലച്ചിറയില്‍ ഹോട്ടല്‍ നടത്തുന്ന രതീഷ് രണ്ടു തവണ വിവാഹിതനും നിരവധി കേസുകളിലെ പ്രതിയുമാണെന്ന് പോലീസ് പറഞ്ഞു. ബീനയുടെ ഭര്‍ത്താവ് മുമ്പ് ഗള്‍ഫിലായിരുന്നു. ആ സമയത്താണ് ബീന രതീഷുമായി അടുക്കുന്നത്.
കമുകനൊപ്പം ഒളിച്ചോടാന്‍ കമുകിമാത്രം നടത്തുന്ന സാഹസികത നേരത്തെയും വാര്‍ത്തകളില്‍ വന്നിട്ടുണ്ട്. മക്കളെ ഉപേക്ഷിച്ച് കാമുനൊപ്പം രപോകുന്ന സ്ത്രീകളുടെ കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെയും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ മക്കളെ നടുറോഡില്‍ ഉപേക്ഷിച്ചുപോകുന്ന അമ്മയുടെ വാര്‍ത്ത ആദ്യമായി ആയിരിക്കും കേരളം കേള്‍ക്കുന്നത്.
https://www.facebook.com/Malayalivartha