വിവാഹസംഘം സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ടു റോഡിനു താഴെയുള്ള വീടിനു മുകളിലേക്കു മറിഞ്ഞു ദമ്പതികളും രണ്ടു കുട്ടികളും ഉള്‍പ്പെടെ കര്‍ണാടക സ്വദേശികളായ ഏഴുപേര്‍ക്ക് ദാരുണാന്ത്യം

വിവാഹസംഘം സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ടു റോഡിനു താഴെയുള്ള വീടിനു മുകളിലേക്കു മറിഞ്ഞു ദമ്പതികളും രണ്ടു കുട്ടികളും ഉള്‍പ്പെടെ കര്‍ണാടക സ്വദേശികളായ ഏഴുപേര്‍ക്ക് ദാരുണാന്ത്യം. കാസര്‍ഗോഡ് പാണത്തൂര്‍ സുള്ള്യ റോഡില്‍ പരിയാരത്ത് ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം നടന്നത്.
സുള്ള്യ സ്വദേശി രവിചന്ദ്രന്‍ (40 ), ഭാര്യ ജയലക്ഷ്മി (39), പുത്തൂര്‍ സ്വദേശി സുമതി (50), വള്‍നാട് സ്വദേശി രാജേഷ് (46) അര്‍ധമൂലയിലെ നാരായണന്റെ മകന്‍ ശ്രേയസ് (13), ബണ്ട്വാളിലെ ശശിധര പൂജാരി (43), പുത്തൂരിലെ രാജേഷിന്റെ മകന്‍ ആദര്‍ശ് (14) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ കര്‍ണാടക പുത്തൂര്‍ ഈശ്വരമംഗലത്തുനിന്ന പാണത്തൂര്‍ കരിക്കേചെത്തുകയത്തേക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
റോഡില്‍നിന്നു 10 മീറ്റര്‍ താഴ്ചയിലുള്ള, ജോസ് എന്നയാളുടെ വീട്ടിലേക്കു ബസ് പാഞ്ഞുകയറുകയായിരുന്നു. വീട്ടില്‍ ഈ സമയം ആരുമുണ്ടായിരുന്നില്ല. വീട് ഭാഗികമായി തകര്‍ന്നു. ബസിലുണ്ടായിരുന്ന 60 പേര്‍ക്കും പരിക്കേറ്റു. ഇവരെ മംഗലാപുരത്തെയും പരിയാരത്തെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പ്രതിശ്രുത വധുവിന്റെ വീട്ടുകാരാണ് അപകടത്തില്‍പ്പെട്ടത്.
"
https://www.facebook.com/Malayalivartha