ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു

ശൂരനാട് തെക്ക് കുമരന്‍ചിറ ഉത്സവത്തിനിടെ ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു. ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകന്‍ ശൂരനാട് തെക്ക് കിടങ്ങയം വലിയത്ത് വടക്കേതില്‍ പൃഥ്വിരാജിനാണ് (23) ഇടിവള കൊണ്ടുള്ള മര്‍ദനത്തില്‍ തലയ്ക്ക് പരുക്കേറ്റത്. ഇയാള്‍ ചികിത്സയിലാണ്.
ഉത്സവ കെട്ടുകാഴ്ചയ്ക്കിടെ ചൊവ്വ രാത്രി 10:30നാണ് സംഭവം. പൃഥിരാജിനൊപ്പം ഉണ്ടായിരുന്ന ബന്ധുവും ഭിന്നശേഷിക്കാരനുമായ യുവാവിനെ മര്‍ദിച്ചത് ചോദ്യം ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷമായത്. സമീപവാസികളായ ആകാശ്, അച്ചു, നന്ദു, കിച്ചു വിഷ്ണു എന്നിവര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെ ശൂരനാട് പൊലീസ് കേസെടുത്തു. ഇവര്‍ ഒളിവിലാണ്. എന്നാല്‍ സംഭവത്തിന് പിന്നില്‍ രാഷ്ട്രീയപരമായ കാരണങ്ങള്‍ ഇല്ലെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























