ഇടുക്കി തൊടുപുഴയിൽ റോഡരികിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം... കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി തൊടുപുഴയിൽ റോഡരികിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ജില്ലയുടെ പുറത്തുള്ള എസ്പി യെ നിയോഗിച്ച് ജില്ലാ കളക്ടർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെടുകയും ചെയ്തു.
കുഴി അടക്കാനുള്ള അധികാരം പൊതുമരാമത്ത് വകുപ്പിനാണോയെന്ന് കണ്ടെത്തണം. പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ 6 ആഴ്ചക്കകം റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിർദേശിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha






















