സാധാരണ ഞാൻ ഉണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണ്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ പണിമുടക്കി മൈക്ക്...

തദ്ദേശ ദിനാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ പണിമുടക്കി മൈക്ക്. ‘‘സാധാരണ ഞാൻ ഉണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളി’’യാണെന്നും നേരത്തേ തന്നെ തുടങ്ങിയതാണെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. മുൻപ് മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറിലായതുമൂലം അദ്ദേഹം പ്രകോപിതനായിരുന്നു.
എന്നാൽ ഇത്തവണ സരസമായി പ്രതികരിക്കുകയായിരുന്നു. എം.വി. ഗോവിന്ദൻ പ്രസംഗിച്ചപ്പോഴും മൈക്കിൽനിന്ന് ശബ്ദം ഉയർന്നിരുന്നു. ‘‘സാധാരണ ഞാൻ ഉണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളി’’യാണെന്നും നേരത്തേ തന്നെ തുടങ്ങിയതാണെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
https://www.facebook.com/Malayalivartha























