Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

മലപ്പുറത്ത് നിയന്ത്രണം വിട്ട് 65 അടിയോളം താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ മിനിലോറിയിൽ കുടുങ്ങിയ ക്ലീനർ മരിച്ചു.... ഏഴു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ലോറി ഉയർത്താനായത്

21 FEBRUARY 2026 07:45 AM IST
മലയാളി വാര്‍ത്ത

മലപ്പുറം ആതവനാട്ടിൽ നിയന്ത്രണം വിട്ട് 65 അടിയോളം താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ മിനിലോറിയിൽ കുടുങ്ങിയ മേൽമുറി പൈത്തിനിപ്പറമ്പ് കുന്നത്തൊടി മുഹമ്മദ് മുസ്തഫ (43) മരിച്ചു. അപകടം നടന്ന് ഏഴു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ലോറി ഉയർത്താനായത്. മൂന്നു തവണ പരാജയപ്പെട്ടശേഷമാണ് ലോറി ഉയർത്തിയത്. അപകടം നടന്നയുടൻ ഡ്രൈവർ ജാഫറിനെ നാട്ടുകാർ രക്ഷപ്പെടുത്തി.

മുസ്തഫയുടെ മൃതദേഹം ലോറിയുടെ കാബിനുള്ളിലായിരുന്നു. കാബിൻ വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ആതവനാട് ഊരോത്ത് പള്ളിയാലിൽ ഇന്നലെ ഉച്ചയ്ക്ക് 1.15നായിരുന്നു അപകടം നടന്നത്. വിവിധ കടകളിലേക്ക് പാചകപ്പൊടികളുമായി പോവുകയായിരുന്ന മലപ്പുറം മലയിൽ ഗ്രൂപ്പിന്റെ ലോറിയാണ് അപകടത്തിൽപ്പെട്ടത്. സ്ഥാപനത്തിലെ സെയിൽസ്‌മാനായിരുന്നു മുസ്തഫ. ജാഫറും മുസ്തഫയുമാണ് ലോറിയിൽ ഉണ്ടായിരുന്നത്.

ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് പൂർണമായും മുങ്ങി. രാത്രി 8.30നാണ് പുറത്തെടുക്കാനായത്. ഇറക്കം ഇറങ്ങുന്നതിനിടെ ലോറിയുടെ ബ്രേക്ക് നഷ്ടമായി റോഡിൽ നിന്ന് തെന്നി വെള്ളക്കെട്ടിലേക്ക് മറിഞ്ഞെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. അപകടം കണ്ട വിദ്യാർത്ഥിയാണ് നാട്ടുകാരെ വിവരമറിയിച്ചത്.

ജാഫറിനെ രക്ഷപ്പെടുത്താനായെങ്കിലും ലോറിയെയും മുസ്തഫയെയും ആദ്യം കണ്ടെത്താനായില്ല. തിരൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും സ്‌കൂബാ ടീം അംഗങ്ങളും മുങ്ങൽ വിദഗ്ദ്ധരുമാണ് ആദ്യഘട്ടത്തിൽ എത്തിയത്. ഫലം കാണാതെ വന്നതോടെ കൂടുതൽ അഗ്നിരക്ഷാ സേനാ യൂണിറ്റുകളും ക്രെയിനും എത്തിച്ചു. ആദ്യശ്രമത്തിൽ ക്രെയിനിലെ കേബിളിന്റെ നീളക്കുറവ് പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു. പിന്നീട് കേബിളിന്റെ നീളം വർദ്ധിപ്പിച്ചെങ്കിലും പൊട്ടിപ്പോകുകയായിരുന്ന. മറ്റൊരു കേബിൾ കൊണ്ടുവന്ന് ക്രെയിനുമായി ഘടിപ്പിച്ച ശേഷമാണ് ലോറിയുടെ മുൻഭാഗം ഉയർത്താൻ കഴിഞ്ഞത്. തുടർന്ന് ഹൈഡ്രോളിക് കട്ടറുപയോഗിച്ച് വെട്ടിപ്പൊളിച്ച് മുസ്തഫയുടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മുസ്തഫയുടെ പിതാവ്: പരേതനായ മൊയ്തീൻകുട്ടി. മാതാവ്: പരേതയായ ആയിഷക്കുട്ടി. ഭാര്യ: സുഹൈല. മക്കൾ: ഷാമിൽ, ഫാത്തിമ റിദ. പരിക്കേറ്റ ജാഫറിനെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (1 hour ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (2 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (2 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (2 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (2 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (3 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (3 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (3 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (3 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (3 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (4 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (6 hours ago)

Malayali Vartha Recommends