Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺലൈനിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അശ്ലീലസാഹിത്യവും പ്രണയവും തടയാൻ വടക്ക് , കിഴക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഇന്റർനെറ്റ് വിച്ഛേദിച്ചു


ഹമാസ് ഭരണത്തിന് ബദൽ തേടുന്ന ഗാസക്കാർക്ക് ഖാൻ യൂനിസിൽ സ്ഥലം ഒരുക്കാൻ സായുധ സംഘം തയ്യാർ എന്ന് അവകാശവാദം ; ഇസ്രായേലുമായി ഏകോപനം ഉണ്ടെന്ന് തുറന്നു സമ്മതിച്ച് നേതാവ് ; സ്വയം പ്രതിരോധിക്കാൻ ആയുധങ്ങളുണ്ടെന്നും വെളിപ്പെടുത്തൽ


റഷ്യയില്‍ ശക്തമായ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്, ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍


റൂംമേറ്റുമായുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ ടെക്കിയെ യുഎസ് പോലീസ് വെടിവച്ചു കൊന്നു, വംശീയ പീഡനം ആരോപിച്ച് കുടുംബം


ലാനിന പ്രതിഭാസം... ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും; കേരളത്തില്‍ കൂടുതല്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തല്‍

ഇത്തവണ ഇങ്ങെടുക്കുവാ... നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി, ജി. വേണുഗോപാല്‍, കൃഷ്ണകുമാര്‍ എന്നിവരെ രംഗത്തിറക്കാന്‍ പാര്‍ട്ടികള്‍; വമ്പന്‍മാരെ മുട്ടുകുത്തിക്കാന്‍ കളം നിറഞ്ഞ് താരങ്ങളെത്തുമ്പോള്‍ പ്രവര്‍ത്തകര്‍ക്കും ആവേശം; ശക്തമായ ത്രികോണ പോരാട്ടത്തിനൊരുങ്ങി കേരളം

20 JANUARY 2021 09:19 AM IST
മലയാളി വാര്‍ത്ത

കേരളം നിയമസഭാ തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികളെ ചൊല്ലി ചര്‍ച്ച സജീവമാകുകയാണ്. ബിജെപിയില്‍ ഏതെല്ലാം താര സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. ചലച്ചിത്ര താരങ്ങളായ സുരേഷ് ഗോപി, കൃഷ്ണകുമാര്‍ എന്നിവരാണ് ബിജെപിയുടെ പ്രഥമ പട്ടികയിലുള്ളത്.

കെ.ബി. ഗണേഷ് കുമാറിനും മുകേഷിനും പിന്‍ഗാമികളായി വെള്ളിത്തിരയിലെ പ്രമുഖര്‍ എംഎല്‍എമാരായെത്തുമോ എന്ന എന്ന ചോദ്യം സിനിമ, രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവമാകുകയാണ്.

കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായിരുന്ന വട്ടിയൂര്‍ക്കാവ് തിരിച്ചു പിടിക്കാനായി പൊതുസമ്മതരെ കൂടി പരിഗണിക്കുന്നതിനാലാണ് ഗായകനായ ജി. വേണുഗോപാലിന്റെ പേര് ഉയര്‍ന്നത്. രാഷ്ട്രീയം എന്ന മായാമഞ്ചലില്‍ കയറുമോയെന്നതില്‍ വേണുഗോപാല്‍ പിടി കൊടുത്തിട്ടില്ല. കോളജ് കാലത്തെ കെഎസ്‌യു ബന്ധം മുന്‍നിര്‍ത്തി വേണുഗോപാലിന്റെ ആകര്‍ഷക വ്യക്തിത്വം കോണ്‍ഗ്രസിന് ഉപയോഗിക്കണമെന്നു ചില നേതാക്കള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു കഴിഞ്ഞു.

 



രാജ്യസഭാംഗത്വ കാലാവധി വൈകാതെ പൂര്‍ത്തിയാക്കുന്ന സുരേഷ് ഗോപി ഇപ്പോള്‍ ബിജെപിയുടെ കേരളത്തിലെ താര പ്രചാരകനാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിനെ ഇളക്കിമറിച്ച സുരേഷ് ഗോപി തിരുവനന്തപുരത്തോ വട്ടിയൂര്‍ക്കാവിലോ സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത ശക്തം. ആറന്മുള, തൃശൂര്‍ മണ്ഡലങ്ങളിലും ആ പേര് ഉയര്‍ന്നു. നടന്‍ ഇതുവരെ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനു മുന്നില്‍ മനസ്സു തുറന്നിട്ടില്ല. സംസ്ഥാന നേതൃത്വത്തെക്കാള്‍ ബിജെപിയുടെ കേന്ദ്രനേതൃത്വവുമായി ബന്ധപ്പെട്ടാണു സുരേഷ് ഗോപി പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ അവരുടെ അഭിപ്രായങ്ങള്‍ കൂടി മാനിക്കും.

 


സംവിധായകന്‍ അലി അക്ബര്‍ 2016 ല്‍ അദ്ദേഹം മത്സരിച്ച കൊടുവള്ളി മണ്ഡലത്തിലെ ബിജെപി സാധ്യതാ പട്ടികയിലുണ്ട്.

അതേസമയം, തൃപ്പൂണിത്തുറയിലോ പാലക്കാട് ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിലോ ബിജെപിക്കായി പടയ്ക്കിറങ്ങുമെന്ന പ്രചാരണം വെറുതേയാണെന്നാണ് സംവിധായകന്‍ മേജര്‍ രവി പറയുന്നത്.

 


നടന്‍ സിദ്ദിഖും യുഡിഎഫുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ നിഷേധിച്ചു. വൈപ്പിനില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് ആരാധകരുടെ ആഗ്രഹം മാത്രമാണെന്നു ധര്‍മജന്‍ ബോള്‍ഗാട്ടി ചിരിച്ചു തള്ളി.

അതേസമയം കൊല്ലം സീറ്റില്‍ നോട്ടമിട്ടു സിപിഎമ്മിലെ ഒരു പിടി നേതാക്കള്‍ രംഗത്തുള്ളതിനാല്‍, തര്‍ക്കം ഒഴിവാക്കാന്‍ മുകേഷിനെ തന്നെ വീണ്ടും പരിഗണിച്ചേക്കും. വികസന കലണ്ടര്‍ ഉള്‍പ്പെടെ പുറത്തിറക്കി മുകേഷ് മണ്ഡലത്തില്‍ സജീവമാകുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടി തീരുമാനിക്കും എന്നായിരുന്നു മുകേഷിന്റെ പ്രതികരണം. പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാര്‍ എല്‍ഡിഎഫിനായി വീണ്ടും ഇറങ്ങാനാണ് സാധ്യത.



അതേസമയം പിണറായി വിജയനെതിരെ ഇനിയും മത്സരിക്കാന്‍ താനില്ലെന്ന് കെപിസിസി നിര്‍വാഹക സമിതി അംഗം മമ്പറം ദിവാകരന്‍ പറഞ്ഞു. പിണറായി വിജയനുമായി വ്യക്തപരമായി നല്ല അടുപ്പമുണ്ട്. എന്നാല്‍ രാഷ്ട്രീയമായ വിയോജിപ്പുകള്‍ ഉണ്ട്. അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം ഇപ്പോഴും ഉണ്ടെങ്കിലും ചിലരുടെ സമീപനമാണ് മടുപ്പുണ്ടാക്കുന്നത്. അതിനാല്‍ പിണറായി വിജയനെതിരെ മത്സരിക്കാന്‍ താനില്ല. പിണറായി വിജയനെതിരെ ആര് മത്സരിച്ചാലും തനിക്കെതിന് ഒരു കുഴപ്പവുമില്ലെന്നാണ്മമ്പറം ദിവാകരന്‍ പറയുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യക്ക് ഇന്ന് അവസാന ഗ്രൂപ്പ് മത്സരം.  (9 minutes ago)

പത്ത് മണിയോടെ കൂറ്റനാട് പിലാക്കാട്ടിരിയിലെ വീട്ടില്‍ കിടപ്പ് മുറിക്കകത്ത് ബോധരഹിതയായി കിടക്കുന്ന നിലയിലാണ്  (15 minutes ago)

ഇന്റർനെറ്റ് വിച്ഛേദിച്ചു  (25 minutes ago)

ഇസ്രായേലുമായി ഏകോപനം ഉണ്ടെന്ന് സമ്മതിച്ച്  (54 minutes ago)

ഷാഫി ഇറങ്ങി വഴിവെട്ടി പാലക്കാട് നാളെ രാഹുൽ എത്തും..! പ്രൊട്ടക്ഷന് ജനം ഇറങ്ങും ദേ പിഷാരടി പറഞ്ഞത് കറക്റ്റ്  (1 hour ago)

നാളെ ആറ് എക്സ്പ്രസ് ട്രെയിനുകള്‍ ആലപ്പുഴ പാതവഴി തിരിച്ചുവിടും  (1 hour ago)

വൈകുന്നേരം അഞ്ചിനാണ് നിലവില്‍ ദര്‍ശനം... ഇത് 3.30 അല്ലെങ്കില്‍ നാലിന് തുടങ്ങാനാണ് ആലോചന  (1 hour ago)

റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി,  (1 hour ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കുമെന്ന് മന്ത്രി  (2 hours ago)

വംശീയ പീഡനം ആരോപിച്ച് കുടുംബം  (2 hours ago)

കുത്തേറ്റ യുവാവ് നിരവധി കേസുകളില്‍ പ്രതി...  (2 hours ago)

ശ്രീലങ്ക ഗ്രൂപ്പ് ചാമ്പ്യമാരായി  (2 hours ago)

66 കോടി രൂപയുടെ കരാറിൽ  (2 hours ago)

ഒരു ദിവസത്തെ സന്ദര്‍ശനം മാത്രമാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍  (2 hours ago)

മോദിക്ക് വോട്ട് ചെയ്തു കൊണ്ട് ചെയ്യും  (2 hours ago)

Malayali Vartha Recommends