നാട്ടിലെ മാന്യൻ... ലക്ഷ്യം കോളേജ് വിദ്യാർത്ഥികൾ! സൗഹൃദം മുതലെടുത്ത് രണ്ടര പവന് സ്വര്‍ണവും 20,000 രൂപയും; ഒടുക്കം ഇടുക്കി മുണ്ടക്കയത്തെ ലോഡ്ജില്‍ കൊണ്ടുപോയി പീഡനം... ആറ്റിങ്ങല്‍ സ്വദേശി ബിസ്മില്ലാഖാനെ റിമാന്‍ഡ് ചെയ്തതോടെ പുറത്ത് വരുന്നത്...
കോളജ് വിദ്യാര്‍ഥിനിയില്‍നിന്ന് സ്വര്‍ണവും പണവും കൈക്കലാക്കുകയും പീഡിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍.
തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ബിസ്മില്ലാഖാനാണ് (32) പിടിയിലായത്. സൗഹൃദം മുതലെടുത്ത യുവാവ് വിദ്യാര്‍ഥിനിയെ ഇടുക്കി മുണ്ടക്കയത്തെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
യുവതിയില്‍നിന്ന് രണ്ടര പവന് സ്വര്‍ണവും 20,000 രൂപയും കൈക്കലാക്കി. കോഴിക്കോടുനിന്ന് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു.
കേസ് മുണ്ടക്കയം പൊലീസിന് കൈമാറുമെന്ന് ഇന്‍സ്പെക്ടര്‍ കെ.എം. ബിജു പറഞ്ഞു.
https://www.facebook.com/Malayalivartha