Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

വീടുകള്‍ കുലുങ്ങിവിറച്ചു... പൂനെ സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ നടന്ന തീപിടിത്തത്തിന് പിന്നാലെ രാജ്യത്തെ നടുക്കി കര്‍ണാടകയില്‍ സ്‌ഫോടനം; കര്‍ണാടകയിലെ ശിവമോഗയില്‍ ക്വാറിയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടു പേര്‍ മരിച്ചു; മരണസംഖ്യ ഉയരാന്‍ സാധ്യത

22 JANUARY 2021 08:10 AM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

കോവിഡ് വാക്‌സീന്‍ നിര്‍മിക്കുന്ന പുനെ സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ ഇന്നലെയുണ്ടായ തീപിടിത്തത്തിന്റെ ഞെട്ടലിലാണ് രാജ്യം. അതിന്റെ നടുക്കം മാറും മുമ്പ് കര്‍ണാടകയില്‍ നിന്നുള്ള ഞെട്ടിക്കുന്ന വാര്‍ത്ത. കര്‍ണാടകയിലെ ശിവമോഗയില്‍ ക്വാറിയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടു പേര്‍ മരിച്ചു. സ്‌ഫോടക വസ്തു കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാനാണ് സാധ്യത.

വ്യാഴാഴ്ച രാത്രി 10.20നാണ് സംഭവമുണ്ടായത്. റെയില്‍വേ ക്രഷര്‍ യൂണിറ്റിലേക്ക് സ്‌ഫോടക വസ്തുക്കളുമായി എത്തിയ ട്രക്കാണ് പൊട്ടിത്തെറിച്ചത്. ബിഹാര്‍ സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ് ലഭിക്കുന്ന സൂചനകള്‍.

എട്ടു പേരുടെ മരണം സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടവും അറിയിച്ചു. പൊട്ടിത്തെറി ശിവമോഗ, ചിക്കമംഗളൂരു ജില്ലകളെ പ്രകമ്പനം കൊള്ളിച്ചു. ഭൂകമ്പത്തിന് സമാനമായി വീടുകള്‍ കുലുങ്ങിവിറച്ചു. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

റയില്‍വേ ക്രഷര്‍ യൂണിറ്റിലേക്ക് വന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. ബിഹാറില്‍ നിന്നുള്ള തൊളിലാളികളാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് വന്‍സ്‌ഫോടനമുണ്ടായത്.

സമീപ ജില്ലയായ ചിക്കമംഗളൂരുവിലുള്‍പ്പെടെ വന്‍ സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. 15 കിലോമീറ്റര്‍ ചുറ്റളവില്‍ വരെ കെട്ടിടങ്ങള്‍ക്കു നാശനഷ്ടമുണ്ടായി.

അത്സമയം കോവിഡ് വാക്‌സീന്‍ നിര്‍മിക്കുന്ന പുനെ സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ പണി നടക്കുന്ന കെട്ടിടത്തില്‍ ഇന്നലെയുണ്ടായ തീപിടിത്തത്തില്‍ 5 പേര്‍ മരിച്ചു. തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. 9 പേരെ രക്ഷിച്ചു. കോവിഷീല്‍ഡ് വാക്‌സീന്‍ പ്ലാന്റില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് തീപിടിത്തം. വാക്‌സീന്‍ ഉല്‍പാദനത്തെയോ, ശേഖരണ സംവിധാനങ്ങളെയോ അപകടം ബാധിക്കില്ലെന്ന് സീറം ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ അദാര്‍ പൂനവാല അറിയിച്ചു.

പുനെ മാഞ്ജരി മേഖലയില്‍ 100 ഏക്കറിലുള്ള ക്യാംപസില്‍ റോട്ട വൈറസ് വാക്‌സീന്‍ നിര്‍മിക്കുന്ന യൂണിറ്റിലെ കെട്ടിടത്തിന്റെ 4, 5 നിലകളില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 2.45നാണു തീ പടര്‍ന്നത്. മേഖലയാകെ പുക മൂടി. രണ്ടു മണിക്കൂറിനകം തീയണച്ചു. വെല്‍ഡിങ് ജോലികള്‍ക്കിടയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണു പ്രാഥമിക നിഗമനം.

വാക്‌സീന്‍ ഉല്‍പാദനവുമായി ബന്ധപ്പെട്ട യന്ത്രങ്ങളോ വസ്തുക്കളോ കെട്ടിടത്തിന്റെ ഈ നിലകളില്‍ ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു.

ഇന്ത്യയുടെ മാത്രമല്ല, ലോകത്തെ തന്നെ ഏറ്റവും വലിയ വാക്‌സീന്‍ ഉല്‍പാദക കമ്പനികളിലൊന്നാണ് സീറം ഇന്‍സ്റ്റിറ്റിയൂട്ട്. കോവിഡ് പ്രതിസന്ധിക്കു മുന്‍പുതന്നെ ഈ മേഖലയില്‍ സീറം നിര്‍ണായക സാന്നിധ്യമാണ്. പോളിയോ, ഡിഫ്തീരിയ, ടെറ്റനസ്, അഞ്ചാംപനി, മുണ്ടിനീര്, റൂബെല്ല തുടങ്ങി ഇരുപതില്‍പരം വാക്‌സീനുകളുടെ 150 കോടി ഡോസ് പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കുന്നു. ലോകത്തെ 65% കുട്ടികളും സീറം ഉല്‍പാദിപ്പിക്കുന്ന വാക്‌സീനുകളില്‍ ഒന്നെങ്കിലും സ്വീകരിച്ചിട്ടുള്ളവരാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (45 minutes ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (48 minutes ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (52 minutes ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (57 minutes ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (1 hour ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (1 hour ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (1 hour ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (1 hour ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (1 hour ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (1 hour ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (2 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (2 hours ago)

Malayali Vartha Recommends