Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗസ്സ സിറ്റിയിൽ കൂടുതൽ ശക്​തമായ ആക്രമണം ആരംഭിച്ച് ഇസ്രായേൽ; ഫലസ്തീനികളെ പുറന്തള്ളാനുള്ള നീക്കം മേഖലയുടെ സുരക്ഷ തകിടം മറിക്കുമെന്ന മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി, ഐഡിഎഫിന്റെ ഘോരയുദ്ധം...


അറബ് ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഇസ്രായേലിനെ നിയന്ത്രിക്കാൻ അമേരിക്ക 'സ്വാധീനം ഉപയോഗിക്കണമെന്ന്' ഗൾഫ് രാജ്യങ്ങൾ


ഭരണപക്ഷം ആഞ്ഞടിക്കും... രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയില്‍ വരാന്‍ സാധ്യത കുറവ്; താന്‍ എന്നും പാര്‍ട്ടിക്ക് വിധേയന്‍, പാര്‍ട്ടിയെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്ന് പ്രതികരണം


ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി

മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതിപരിഹാര അദാലത്തുകള്‍ നടത്തുന്നു; ഫെബ്രുവരി ഒന്ന്, രണ്ട്, നാല് തീയതികളില്‍ താലൂക്ക് അടിസ്ഥാനത്തില്‍ നടക്കും

22 JANUARY 2021 08:09 PM IST
മലയാളി വാര്‍ത്ത

ജനങ്ങളുടെ അടിയന്തര പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവയ്ക്ക് സത്വര പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ പരാതി പരിഹാര അദാലത്തുകള്‍ നടത്തുന്നു. ഫെബ്രുവരി ഒന്ന്, രണ്ട്, നാല് തീയതികളില്‍ താലൂക്ക് അടിസ്ഥാനത്തില്‍ നടക്കുന്ന അദാലത്തുകള്‍ക്ക് മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കും. ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അദാലത്ത് നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

ഫെബ്രുവരി ഒന്നിന് ഇരിട്ടി താലൂക്ക്, രണ്ടിന് കണ്ണൂര്‍, തലശ്ശേരി താലൂക്കുകള്‍, നാലിന് തളിപ്പറമ്ബ്, പയ്യന്നൂര്‍ താലൂക്കുകള്‍ എന്നിവയുടെ അദാലത്തുകളാണ് നടക്കുക. അദാലത്തില്‍ പരിഗണിക്കേണ്ട പരാതികളും അപേക്ഷകളും അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് നല്‍കേണ്ടത്. ഇതിനായി അപേക്ഷകരില്‍ നിന്ന് ഫീസ് ഈടാക്കാന്‍ പാടില്ല. പട്ടയം, ലൈഫ് പദ്ധതി, പൊലീസ് വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍, പ്രളയ നഷ്ടപരിഹാരം സംബന്ധിച്ച പരാതികള്‍ എന്നിവ ഈ അദാലത്തില്‍ പരിഗണിക്കില്ല. ഈ നാല് വിഷയങ്ങളില്‍ ഒഴികെയുള്ള ഏത് പരാതിയും അദാലത്തിലേക്ക് സമര്‍പ്പിക്കാവുന്നതാണ്.
എസ്ടി മേഖലകളില്‍ പരാതി സ്വകീരിക്കുന്നതിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ഓരോ ദിവസവും ലഭിക്കുന്ന പരാതികള്‍ ജില്ലാ കലക്ടറുടെ ലോഗ് ഇന്നിലേക്ക് നല്‍കും. ഓരോ വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ ഓരോ ദിവസവും അതത് വകുപ്പുകള്‍ക്ക് കൈമാറും. എഡിഎം, ഡിഡിപി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ സപ്ലൈ ഓഫീസര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എന്നിവരടങ്ങിയ സമിതി പരാതികള്‍ പരിശോധിച്ച് നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കും. ജില്ലാ തല സമിതി പരാതികള്‍ പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കുന്നതിനാവശ്യമായ നടപടികള്‍ക്ക് നിര്‍ദേശം നല്‍കും. സംസ്ഥാന തലത്തില്‍ തീരുമാനമെടുക്കേണ്ടവ സംസ്ഥാന തലത്തിലേക്ക് അയച്ചുകൊടുക്കും. നിയമപരമായ കാരണങ്ങളാലോ മറ്റ് വിധിത്തിലോ നടപടി കൈക്കൊള്ളാന്‍ കഴിയാത്ത പരാതികളാണെങ്കില്‍ അക്കാര്യം വ്യക്തമാക്കി പരാതിക്കാരന് മറുപടി നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചതായി ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. ഇതില്‍ തൃപ്തരല്ലെങ്കില്‍ ഏത് വകുപ്പിലെ ഏത് ഉദ്യോഗസ്ഥനെയാണ് ബന്ധപ്പെടേണ്ടതെന്ന വിവരവും പരാതിയില്‍ രേഖപ്പെടുത്തും. യോഗത്തില്‍ എഡിഎം ഇ പി മേഴ്‌സി, ജില്ലാ തല ഉദ്യോഗസ്ഥര്‍, താഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൈലറ്റ് പദ്ധതി ആരംഭിച്ചു  (2 minutes ago)

അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി  (18 minutes ago)

ഗസ്സ സിറ്റിയിൽ കൂടുതൽ ശക്​തമായ ആക്രമണം ആരംഭിച്ച് ഇസ്രായേൽ; ഫലസ്തീനികളെ പുറന്തള്ളാനുള്ള നീക്കം മേഖലയുടെ സുരക്ഷ തകിടം മറിക്കുമെന്ന മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി, ഐഡിഎഫിന്റെ ഘോരയുദ്ധം...  (22 minutes ago)

'തൊട്ട് നോക്കടാ നീയൊക്കെ വട്ടംപിടിച്ച് ' ചെന്നിത്തല സഭയിലിട്ട് രാഹുലിനെ തീർക്കും? AKG സെന്ററിൽ നിന്ന് ഉപദേശം..!  (29 minutes ago)

ജയ്സാൽമീർ ഷെഡ്യൂൾ പായ്ക്കപ്പ്  (35 minutes ago)

ഇന്ന് ശബരിമല നട തുറക്കും...  (39 minutes ago)

ജനങ്ങൾക്ക് വ്യാജ പ്രതീക്ഷകൾ നൽകുന്നത് തന്റെ ശൈലി അല്ല; ആഞ്ഞടിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി  (43 minutes ago)

കുളത്തിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (44 minutes ago)

ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി  (56 minutes ago)

പവന് 640 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

സിംഹാസനത്തിലേക്ക്  (1 hour ago)

സ്വാധീനം ഉപയോഗിക്കണമെന്ന്  (1 hour ago)

ട്രൂപ്പില്‍ അംഗമാകാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അവസരം...  (1 hour ago)

സുരേഷ് ഗ‍ോപിക്കെതിരെ കേസെടുക്കില്ല  (1 hour ago)

യോഗ്യത റൗണ്ടില്‍ ശ്രീശങ്കര്‍ പുറത്ത്  (1 hour ago)

Malayali Vartha Recommends