കെണിയില്‍പെടുത്തി പിടികൂടിയ പുലിയെ കൊന്ന് ഇറച്ചി പങ്കിട്ടെടുത്ത അഞ്ചംഗ സംഘം അറസ്റ്റില്‍
കെണിയില്‍പെടുത്തി പിടികൂടിയ പുലിയെ കൊന്ന് ഇറച്ചി പങ്കിട്ടെടുത്ത അഞ്ചംഗ സംഘം അറസ്റ്റില്‍. മാങ്കുളം മുനിപാറ കൊള്ളികൊളവില്‍ വിനോദ്(45), ബേസില്‍ ഗാര്ഡന് വി.പി. കുര്യാക്കോസ് (74), പെരുന്പന്കുത്ത് ചെന്പന്‍ പുരയിടത്തില്‍ സി.എസ്. ബിനു (50), മാങ്കുളം മലയില്‍ സലി കുഞ്ഞപ്പന് (54), വടക്കുംചാലില്‍ വിന്‍സന്റ് (50) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതിയായ വിനോദിന്റെ കൃഷിയിടത്തില്‍ കെണിയൊരുക്കി സംഘം പുലിയെ പിടിക്കുകയായിരുന്നു.
ആറുവയസുള്ള ആണ് പുലിയെയാണ് പിടികൂടിയത്. വനപാലകര്‍ക്ക് ലഭിച്ച രഹസ്യവിവരത്തേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിനോദിന്റെ വീട്ടില്‍നിന്ന് പുലിത്തോലും ഇറച്ചിക്കറിയും പിടിച്ചെടുത്തു. പിന്നീടുള്ള അന്വേഷണത്തിലാണ് മറ്റു പ്രതികളും അറസ്റ്റിലായത്.
10 കിലോഗ്രാം പുലിയുടെ മാംസം ഇവരില്‍നിന്നും കണ്ടെത്തി. ഇരുന്പ് കേബിള്‍ ഉപയോഗിച്ചാണ് കെണി ഒരുക്കിയത്. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
"
https://www.facebook.com/Malayalivartha