വേണാട് എക്‌സ്പ്രസിന്റെ എന്‍ജിന്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടെ വേര്‍പെട്ടു... തിരുവനന്തപുരത്ത് നിന്നും ഷൊര്‍ണൂരിലേക്ക് പോകുന്ന ട്രെയിനാണ് അപകടം സംഭവിച്ചത്, വേഗം കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി

വേണാട് എക്‌സ്പ്രസിന്റെ എന്‍ജിന്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടെ വേര്‍പെട്ടു. ഇന്ന് രാവിലെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടം. തിരുവനന്തപുരത്ത് നിന്നും ഷൊര്‍ണൂരിലേക്ക് പോകുന്ന ട്രെയിനാണ് അപകടം സംഭവിച്ചത്.
വേഗം കുറവായതിനാല്‍ വലിയ അപകടം ഒഴിവായി. റെയില്‍വേ ജീവനക്കാര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി. എന്‍ജിനും ബോഗിയും തമ്മില്‍ വീണ്ടും ഘടിപ്പിച്ചതിന് ശേഷം ട്രെയിന്‍ വീണ്ടും യാത്ര തുടര്‍ന്നു.
അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ 45 മിനിട്ടോളം വൈകി.
"
https://www.facebook.com/Malayalivartha























