പിണറായി വിജയന്റേത് പരാജയം മുന്നില്‍ കണ്ടുള്ള ഹീനമായ രാഷ്ട്രീയ നീക്കം; സോളാര്‍ കേസ് സി.ബി.ഐക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രേരിതമെന്ന് കെ.പി.സി.സി പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രന്‍

സോളാര്‍ കേസ് സി.ബി.ഐക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രേരിതമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തീരുമാനം വൈരനിര്യാതന ബുദ്ധിയോടെ ഉള്ളതാണ്. അഞ്ച് വര്‍ഷം അധികാരത്തിലിരുന്ന സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയ കേസാണിത്. സര്‍ക്കാറിന്‍റെ കാലാവധി അവസാനിക്കാറായ ഘട്ടത്തില്‍ ഇത്തരമൊരു കേസ് കുത്തിപ്പൊക്കുന്നത് പരാജയം മുന്നില്‍ കണ്ടുള്ള പിണറായി വിജയന്‍റെ ഹീനമായ രാഷ്ട്രീയ നീക്കമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
സി.ബി.ഐയോട് എന്നാണ് മുഖ്യമന്ത്രിക്ക് ഇത്രയും വിശ്വാസം വന്നതെന്നും അദ്ദേഹം ചോദിച്ചു. സോളാര്‍ സംബന്ധിച്ച ആറ് പീഡന കേസുകളാണ് സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച വിജഞാപനം ശനിയാഴ്ച പുറത്തിറങ്ങിയിരുന്നു. ഇരയാക്കപ്പെട്ട യുവതി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയെതുടര്‍ന്നാണ് നടപടി. ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍, അബ്ദുല്ലക്കുട്ടി, ഹൈബി ഈഡന്‍ തുടങ്ങിവര്‍ക്കെതിരായ കേസുകളാണ് സി.ബി.െഎക്ക് വിടുന്നത്.
ഡല്‍ഹി പൊലീസ് എക്സ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ച് കേസുകള്‍ സി.ബി.ഐ ഏറ്റെടുക്കണമെന്ന് കാട്ടിയുള്ള ശിപാര്‍ശ ഉടന്‍ സര്‍ക്കാര്‍ കേന്ദ്രത്തിനയക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ ബാക്കിനില്‍ക്കെയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. 2006ല്‍ സമാനമായ രീതിയില്‍ ലാവലിന്‍ കേസ് അന്നത്തെ സര്‍ക്കാര്‍ സി.ബി.ഐക്ക് വിട്ടിരുന്നു. സോളാര്‍ കേസ് ഏറ്റെടുക്കണമോ എന്നുള്ളത് സി.ബി.ഐ സ്വന്തം വിേവചനാധികാരംകൂടി പരിഗണിച്ചാവും തീരുമാനിക്കുക.
സോളാര്‍ കേസിന്‍റെ വ്യാപ്തി കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും അതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യെപ്പട്ടതെന്നും അത് അനുവദിച്ചുതന്നതില്‍ സര്‍ക്കാറിനോട് നന്ദിയുണ്ടെന്നും പരാതിക്കാരി പറഞ്ഞു. ജനുവരി 12നാണ് ഇര മുഖ്യന്ത്രിക്ക് കേസ് സി.ബി.ഐക്ക് വിടാന്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്.
https://www.facebook.com/Malayalivartha























