വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ ഒരാള്‍ പിടിയില്‍

ചാലക്കുടിയില്‍ യുവാവില്‍ നിന്നും കാനഡയില്‍ വിസ വാഗ്ദാനം ചെയ്ത് ആറ് ലക്ഷം രൂപ തട്ടിയെടുത്തയാളെ പോലീസ് പിടികൂടി. 2016ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇടുക്കി തോപ്പറാന്‍കുടി കളപ്പുറത്തു വീട്ടില്‍ ബിനു പോളിനെ(37) ആണ് അറസ്റ്റ് ചെയ്തത്. . കേസിലെ ഒന്നാം പ്രതിയായ ഇടുക്കി സ്വദേശി ബിജു കുര്യാക്കോസ് ഒളിവിലാണ്.
ആറ്റപ്പാടത്തെ യുവാവിന്റെ വീട്ടുകാരില്‍ നിന്നും പലതവണകളിലായിട്ടാണ് ഇവര്‍ പണം വാങ്ങിയത്. വിസയുടെ കാര്യം ഇവര്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് നീട്ടുകൊണ്ടു പോവുകയായിരുന്നു. ബാങ്കു വഴിയും നേരട്ടിട്ടും ആണ് ഇവര്‍ തുക കൈപറ്റിയത്. സി.ഐ: ബി.കെ. അരുണും സംഘവും ചേര്‍ന്നാണ് ബിനു പോളിനെ ആണ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























