ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷകള്‍ അടുത്തമാസം നടക്കില്ല

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐസിഎസ്ഇ, ഐ.എസ്.സി പരീക്ഷകള്‍ അടുത്ത മാസം നടക്കില്ലെന്ന് കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കേറ്റ് എക്‌സാമിനേഷന്‍ (സി.ഐ.എസ്.സി.ഇ) അറിയിച്ചു. ഫെബ്രുവരി മാര്‍ച്ച് മാസത്തില്‍ പരീക്ഷ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളില്‍ ആ സമയം തെരഞ്ഞെടുപ്പ് നടക്കുന്നതും കൂടി പരിഗണിച്ചാണ് പരീക്ഷ മാറ്റിവച്ചത്. മാര്‍ച്ചിനും, ജൂണിനും ഇടയിലായിരിക്കും അധ്യയന വര്‍ഷം ആരംഭിക്കുക. പരീക്ഷ, സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ംംം.രശരെല.ീൃഴ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha

























